പാലോട്  ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; ഭർത്താവ് പിടിയിൽ

തെന്നൂർ സൂര്യകാന്തി നാലുസെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്‌ണനെയാണ് (49) പാലോട് പൊലീസ് അറസ്റ്റുചെയ്‌തത്. ഭാര്യ ഉഷയോടുള്ള സംശയവും ആക്‌സിഡന്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഹോം നഴ്സായി ജോലി ചെയ്യുന്ന ഉഷയുമായി (47) ഇയാൾ കുറച്ചുകാലമായി പിണക്കത്തിലായിരുന്നു. സൂര്യകാന്തിയിലുള്ള കടയിൽ ഭാര്യ സാധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ മുതുകത്ത് കത്തികൊണ്ട് കുത്തിയശേഷം ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്….

Read More
error: Content is protected !!