
കുളത്തൂപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭർത്താവ് വനത്തിൽ തൂങ്ങിമരിച്ച നിലയിൽ. കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര സ്വദേശിനിയായ രേണുക (39)യെ ഭർത്താവ് സാനു കഴിഞ്ഞ ദിവസം കുത്തിക്കൊന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ രേണുകയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം ഒളിവിൽ പോയ സാനുവിനെ ഇന്ന് രാവിലെ രേണുകയുടെ വീടിന്റെ സമീപത്തുള്ള ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലോട്ടുള്ള വനമേഖലയിലായി തൂങ്ങി മരിച്ച നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. കുടുംബ തർക്കമാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെൻ വിദ്വേഷമെന്നാണു…