ഭരതന്നൂരിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ സെന്റർ ഉടമ പിടിയിൽ

കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസ് എന്നയാളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ ട്യൂഷൻ സെന്ററിന് സമീപം ഒരു കട നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മിഠായി വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് മറ്റൊരു പെൺകുട്ടി കണ്ടു. തുടർന്ന് വിദ്യാർത്ഥിനി രക്ഷകർത്താവിനെ വിവരം അറിയിച്ചതോടെ രക്ഷകർത്താവ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

രാത്രിയിൽ റോഡിലൂടെ അശ്രദ്ധമായി ബൈക്കോടിച്ചു. ഭരതന്നൂർ സ്വദേശിയായ കാൽനടയാത്രക്കാരന് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിൽ അശ്രദ്ധമായി വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു.കല്ലറ ഭരതന്നൂർ ഗാർഡ് സ്റ്റേഷൻ സലീന മന്സിലിൽ സലിം ആണ് മരിച്ചത്ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 8 മണിയോടെയായിരുന്നു സംഭവംഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 8 മണിയോടെയായിരുന്നു സംഭവംകടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവേ അമിത വേഗതയിൽ വന്ന ബൈക്ക് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് യാത്രക്കാരൻ മദ്യലഹരിയിലായിരുന്നതായാണ് ദൃക്സാക്ഷികൾ പറയന്നത്.തുടർന്ന് സലീമിനെ മെഡിക്കൽ…

Read More

ഭരതന്നൂർ ഫോറസ്റ്റ് സെക്ഷനിൽ കരടി ഇറങ്ങിയതായി നാട്ടുകാർ;കാൽപാടുകൾ സ്ഥിതീകരിച്ച് വനം വകുപ്പ്

ഭരതന്നൂർ ഫോറസ്റ്റ് സെക്ഷനിൽ കരടി ഇറങ്ങിയതായി നാട്ടുകാർ; കഴിഞ്ഞ ദിവസമാണ് കരടി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞത് കാൽപ്പാടുകൾ സ്ഥീരികരിച്ച് വനം വകുപ്പ്.പാലോട് ഫോറസ്റ്റ് റെയിഞ്ചിൻ്റെ പരിധിയിൽ ഭരതന്നൂർ സെക്ഷനിൽ വെള്ളയംദേശംഇലവിൻകോണം ഭാഗത്ത്‌ കരടിയെ കണ്ടതായി നാട്ടുകാർ. നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പാലോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചതിൽ കരടിയുടെ കാൽപ്പാടുകൾ കണ്ടതായി സ്ഥീരികരിച്ചു. തുടർന്ന് മേഖലയിൽ നിരീക്ഷണത്തിനായി ക്യാമറ ട്രാപ് സ്ഥാപിച്ചു. പാലോട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഫീസറുടെ നേതൃത്വത്തിൽ വനപാലകരും,…

Read More

പോക്സോ കേസിൽ ഭരതന്നൂർ സ്വദേശിയായ 50കാരൻപിടിയിൽ

പോക്സോ കേസിൽ പ്രതി പിടിയിൽ. ഭരതന്നൂർ മൈലമൂട് ഗാർഡർ സ്റ്റേഷൻ ശ്രീലത ഭവനിൽ കുമാർ എന്ന് വിളിക്കുന്ന സന്തോഷ്‌ കുമാർ (50 )ആണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ  പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും തുടർന്ന് കുട്ടി ഈ വിവരം രക്ഷിതാക്കളോട് പറയുകയും ആയതിന്റെ അടിസ്ഥാനത്തിൽ കുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാങ്ങോട് ഇൻസ്പെക്ടർ. ഷാനിഫ്. എച്ച്. എസ്.ന്റെ നേതൃത്വത്തിൽ എസ് ഐ. അജയൻ. ഗ്രേഡ്. എസ് ഐ. രാജേഷ്, എസ് സിപി…

Read More