
പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം.
പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അപകടത്തിൽ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ മരണപ്പെട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. ബിജു, കുഞ്ഞുമോൻ, ബിജു, മാന്റസ് എന്നിങ്ങനെ മൊത്തം 4 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അതിൽ കുഞ്ഞുമോനെ കണ്ടെത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു 1