നവകേരള ബസ് കോഴിക്കോട് ബെംഗളൂരു റൂട്ടിൽ; പെർമിറ്റ് നടപടികൾ തുടങ്ങി

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് നിരത്തിലിറങ്ങുന്നു. മുൻഗാമിയായ ആന്റണി രാജുവിന്റെ തീരുമാനങ്ങളെല്ലാം തിരുത്തിക്കൊണ്ടിരിക്കുന്ന മന്ത്രി കെ.ബി.ഗണേഷ് കുമാർ നവകേരള ബസിന്റെ ഭാവിയും തിരുത്തി. ബജറ്റ് ടൂറിസത്തിന് പകരം കോഴിക്കോട് ബെംഗളൂരു റൂട്ടിൽ ബസ് സർവിസ് നടത്തും. ഇതിനായി കോൺട്രാക്ട് ക്യാരേജിൽ നിന്ന് സ്റ്റേജ് ക്യാരേജ് പെർമിറ്റ് എടുക്കുന്നതിനുള്ള നടപടികൾ തുടങ്ങി. നവകേരള യാത്രയ്ക്ക് ശേഷം അറ്റകുറ്റപ്പണിക്കായി ബെംഗളൂരുവിൽ കൊണ്ടുപോയിരുന്നു. 25 സീറ്റുള്ള ബസ്സിൽ ലിഫ്റ്റും ശുചിമുറിയും വാഷ്ബേസിനും ഉണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More
error: Content is protected !!