
വേടനെതിരെ വീണ്ടും കേസ് ; പീഡിപ്പിച്ചു എന്ന് യുവതി
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിയിൽ റാപ്പർ വേടനെതിരെ കേസ്. യുവ ഡോക്‌ടറാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. യുവ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തി. 2021 മുതൽ 2023 വരെ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. 2023 മെയിൽ താൻ ടോക്സിക്കാണെന്ന് പറഞ്ഞ് ഒഴിവാക്കി . വേടന്റെ പ്രതികരണമാണ് പരാതി നൽകാൻ കാരണം . തന്റെ ആദ്യ പ്രണയമെന്ന് പറഞ്ഞ് വേടനിട്ട പോസ്‌റ്റ് പരാതി നൽകാൻ പ്രേരിപ്പിച്ചു. പലപ്പോഴായി വേടന് പണം നൽകിയിട്ടുണ്ടെന്നും യുവതി…