
കേന്ദ്രബജറ്റിനെ എതിർത്തും സംസ്ഥാനബജറ്റിനെ അനുകൂലിച്ചും ചിതറയിൽ സിപിഎം പ്രകടനം
ചിതറ: കേന്ദ്രബജറ്റിനെ എതിർത്തും സംസ്ഥാനബജറ്റിനെ അനുകൂലിച്ചും കിഴക്കുംഭാഗത്ത് സിപിഎം പ്രകടനം നടന്നു. സിപിഎം ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. സിപിഎം നേതാക്കളായ വി. സുകു, ജെ. നജീബത്ത്, മുഹമ്മദ് റാഫി, കെ. ഉഷ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.