
കടയ്ക്കൽ കുമ്മിൾ ജംഗ്ഷനു സമീപമുള്ള ഫാമിൽ പരിശോധനയ്ക്ക് എത്തിയവരെ ഉടമ തടഞ്ഞു
സ്വകാര്യവ്യക്തി നടത്തുന്ന ഫാമിലെ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുക്കുന്നുവെന്ന പരാതിയിൽ പരിശോധനയ്ക്ക് എത്തിയ ആരോഗ്യവകുപ്പ് അധികൃതരെ ഉടമ തടഞ്ഞു. കുമ്മിൾ ജങ്ഷനു സമീപം സ്വകാര്യവ്യക്തി വീട്ടിൽ നടത്തുന്ന ഫാമിൽനിന്നാണ് വിസർജ്യ ങ്ങളടക്കം റോഡിലേക്ക് ഒഴുക്കുന്നത്.. അസഹ്യമായ ദുർഗന്ധം മൂലം സമീപവാസികൾ പരാതി ഉന്നയിക്കുകയും കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻ സ്പെക്ടർ ഫാമിൽ പരിശോധനയ്ക്ക് എത്തുകയുമായിരുന്നു. എന്നാൽ, ഫാം ഉടമ ഇവരെ തടഞ്ഞു. പിന്നീട് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന തുടർന്നത്. വീടിനോടു ചേർന്ന് രണ്ടു ഡസനിലേറെ പശുക്കളെ വളർത്തുന്ന ഉടമ…