ബസിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു; യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടിച്ചു

കെഎസ്ആർടിസി ബസിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിനിയെഉപദ്രവിക്കുകയും തലയിൽ തുപ്പുകയും ചെയ്ത യുവാവിനെ പൊലീസും നാട്ടുകാരുംചേർന്ന് ഓടിച്ചിട്ടു പിടിച്ചു. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്കുതാമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) യാണ് വിദ്യാർത്ഥിനിയുടെപരാതിയിൽ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.ബസിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം ഇറങ്ങിയോടിയ ഇന്ദ്രജിത്തിനെഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെയെത്തിപിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മംഗലപുരം ബസ്സ്റ്റോപ്പിൽ ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം. പെൺകുട്ടി ബഹളംവച്ചതോടെ ഇന്ദ്രജിത്ത് ഇറങ്ങിയോടി. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുംനാട്ടുകാരും വിവരം അറിഞ്ഞെത്തിയ പൊലീസും പാഞ്ഞു.മതിലും ചാടിക്കടന്ന് തുണ്ടിൽ…

Read More
error: Content is protected !!