
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു . കണ്ണൂർ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപാടി (53) ആണ് കുവൈറ്റിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കുവൈറ്റിൽ കെഡിഡി കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കെഎംസിസി, കെകെഎംഎ, തളിപ്പറമ്പ് സിഎച്ച് സെന്‍റര്‍ കുവൈറ്റ് എന്നീ സംഘടനകളുടെ പ്രവർത്തകനായിരുന്നു. ഭാര്യ: ഫൗസിയ, രണ്ട് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.