
ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ചിതറയിൽ കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.
സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും ‘ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ’യെന്ന മുദ്രാവാക്യം ഉയര്‍ത്തി കെപിസിസി ആഹ്വാനപ്രകാരംചിതറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ, മുൻ മണ്ഡലം പ്രസിഡന്റ് എസ്. ഷമീം,അരുൺ കുമാർ, പി എൽ ബൈജു, അരുൺ ശങ്കർ,ഹരികുമാർ, കുളത്തറ ഷൈജു,റെനീസ് കാരിച്ചിറ, സൈഫുദ്ധീൻ,ഷജീർ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.