
കടയ്ക്കൽ സീതാമണി കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ടു
കടയ്ക്കൽ പുതുക്കോണം സീതാ മന്ദിരം വീട്ടിൽ വിക്രമൻ ഭാര്യ സീതാമണിയെ വീട്ടിൽ കയറി സ്വർണഭാരണങ്ങൾ കവർന്നു ഇടികല്ല് കൊണ്ട് തലക്കടിച്ചു കൊന്ന കേസിൽ വെഞ്ഞാറമൂട് തൈക്കാട് കെ പി ഹൗസിൽ റഹീമിനെ (57) കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റീനദാസ്. ടി. ആർ വെറുതെ വിട്ടു. 2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം. കടയ്ക്കൽ പോലീസ് കേസെടുത്തു കുറ്റപത്രം ഹാജരാക്കിയ പ്രോസക്യൂഷൻ കേസിൽ 54 സാക്ഷികളെ വിസ്‌തകരിച്ചു. സീതാമണിയെ മകൾ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ…