പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴുമണിയോടെ റാന്നി പൊലീസിൽ പരാതി ലഭിച്ചു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ തിരുവല്ലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് കുട്ടികൾ വീട്ടിൽ നിന്ന് പോവുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More

പട്ടാപ്പകൽ മോഷണം കടയ്ക്കൽ ദർപ്പക്കാട് സ്വദേശി പോലീസ് പിടിയിൽ

കടയ്ക്കൽ ദർപ്പക്കാട് കിഴക്കുംകര പുത്തൻ വീട്ടിൽ റാഫി (40) ആണ് പിടിയിലായത്.കുളത്തുപ്പുഴ സ്വദേശി ഷാജഹാന്റെ സ്കൂട്ടർ പ്രതി കുളത്തുപ്പുഴ പട്ടണനടുവിൽ നിന്നും കടത്തി കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സ്കൂട്ടർ തിരുവനന്തപുരം മണ്ണന്തലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ഷാജഹാൻ കുളത്തുപ്പുഴ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തി വരവേ . തിരുവനന്തപുരത്ത് മറ്റൊരു മോഷണക്കേസിൽ പ്രതി പിടിയിൽ ആകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയുടെ അനുമതിയോട് കൂടി കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി ….

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും ഈ വ്യക്തിയെ കുറിച്ച് അന്വേഷണം നടത്തുന്നു , ഈ വ്യക്തിയെ  കുളത്തൂപ്പുഴ ഭാഗത്ത് നിന്ന് 108 ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ 21/03/2024 എത്തിക്കുകയും. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റഫർ ചെയ്യുകയും അവിടെ ചികിത്സയിലിരിക്കെ 02/04/2024 തീയതി പുലർച്ചെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. ഇയാളുടെ പേര് വിവരങ്ങളും മേൽവിലാസവും അറിവായിട്ടില്ല .ഇയാളെ കുറിച്ച് അറിയുന്നവർ കടയ്ക്കൽ പോലീസ് സ്റ്റേഷൻ 047424220339497980169,9497987040 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ മേഖലകളിൽ സി ആർ പി എഫും പോലീസും റൂട്ട് മാർച്ച് നടത്തി

ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ മേഖലകളിൽ സി ആർ പി എഫും പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. പ്രശ്ന ബാധിത മേഖലകളിലാണ് പ്രധാനമായും ഇത് പോലെ റൂട്ട് മാർച്ചും മറ്റും സംഘടിപ്പിക്കുന്നത്. കടയ്ക്കൽ ടൗൺ കുമ്മിൾ എന്നിവിടങ്ങളിലാണ് ഇന്ന് വൈകിട്ട് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. ക്രമസമാധാന നില വിലയിരുത്തലും മറ്റുള്ളവർക്ക് വേണ്ട മുൻകരുതലുമാണ് പ്രധാന ലക്ഷ്യം കൊട്ടാരക്കര ഡി വൈ എസ് പി ,കടയ്ക്കൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലെ…

Read More

ചിതറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ വനിത എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. വേങ്കൊല്ല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസ് വാഹനത്തിന് മുന്നിൽ നൃത്തം ചെയ്‌ത പ്രതികൾ വാഹനം തടഞ്ഞ് മാർഗതടസം സൃഷ്ട‌ിച്ചിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞുവെച്ചു ഉദ്യോഗസ്ഥരെ ആക്രമിച്ചു .വനിത എസ്ഐ യെ ഉപദ്രവിച്ചതിനും ജീപ്പിന് കേടുപാടുകൾ വരുത്തിയതിനും ഇവർക്കെതിരെ കുറ്റം ചുമത്തി. സ്ത്രീത്വത്തെ…

Read More

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശി കടയ്ക്കൽ പോലീസിന്റെ പിടിയിൽ

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശി കടയ്ക്കൽ പോലീസിന്റെ പിടിയിൽ കോഴിക്കോട് കൊയിലാണ്ടി കുന്നത്ത് ഹൗസിൽ സലീമിന്റെ മകൻ 20 വയസ്സുള്ള സുബൈറാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത് . സുബൈർ വെൽഡിങ് തൊഴിലാളിയാണ് സോഷ്യൽ മീഡിയ വഴിയാണ് സുബൈർ പെൺകുട്ടിയെ പരിചയപ്പെടുന്നത് . ഈ അടുത്ത സമയങ്ങളിൽ സുബൈർ തിരുവനന്തപുരം കണിയാപുരത്തായിരുന്നു വെൽഡിങ് ജോലികൾക്ക് എത്തിയിരുന്നു ഈ സമയത്താണ് കടയ്ക്കൽ വന്ന് കുട്ടിയെ പരിചയപ്പെടുന്നത്. കുട്ടിയെ കൊണ്ട് കറങ്ങി നടക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയുമായി നിൽക്കുന്ന…

Read More

പുനലൂർ പോലീസിന്റെ അറിയിപ്പ് 21/04/2023 ന് 9.38 ആയൂരിൽ നിന്നും അഞ്ചൽ ഭാഗത്തേക്ക് KSRTC യിൽ യാത്ര ചെയ്തവർ ശ്രദ്ധിക്കുക

ഈ കാണുന്ന CCTV ദൃശ്യങ്ങൾ 21-04 – 2023 രാത്രി 9:38 pm മണിക്ക് നാഗർകോവിൽ പുനലൂർ ബസ് ആയൂരിൽ നിന്നും അഞ്ചലേക്ക് പോകനായി നിർത്തിയ ബസിൽ ബൈക്കിൽ വന്നിറങ്ങിയ ആയൂരിൽ ഫിറ്റ്നസ് വേൾഡ് എന്ന ജിംനേഷ്യം നടത്തുന്ന  അഞ്ചൽ തഴമേൽ സ്വദേശി  അജിത്ത് കയറിയിരുന്നു. അന്ന് രാത്രി 10 മണിയോടെ കരവാളൂര് പിറക്കൽ പാലത്തിന് തൊട്ട് മുന്നേ യുള്ള രണ്ട് വളവുകൾക്ക് നടുവിലായി റോഡിന്റെ വശത്ത് അബോധവസ്ത്ഥയിൽ കാണുകയും 03-05-23 തിരുവന്തപുരം മെഡിക്കൽ കോളേജിൽ വെച്ച്…

Read More

ചുവട് ന്യൂസിന് പിന്നാലെ നടപടി ; അമിത ലോഡുമായി പോകുന്ന ടിപ്പർ ലോറികൾ കടയ്ക്കൽ പോലീസ് പിടികൂടി

2/11/2023 ന് ചുവട് ന്യൂസ് പള്ളിമുക്ക് ജംഗ്ഷനിലൂടെ അമിത ലോഡുമായി പോകുന്ന  ടോറസ് ലോറിയുടെ വാർത്ത നൽകിയിരുന്നു .  അതിന് പിന്നാലെയാണ് ഇപ്പോൾ കടയ്ക്കൽ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കടയ്ക്കൽ സിഐ രാജേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്വിഴഞ്ഞം പോർട്ടിലേക്കാണ് അമിതലോഡ് കയറ്റി വാഹനങ്ങൾ പോകുന്നത് കൊണ്ടോടി വിസ്മയ റോക്കിൽ നിന്നാണ് ഈ വാഹനങ്ങൾ ലോഡുമായെത്തിയത്.

Read More

കിളിമാനൂർ സ്വദേശിയായ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് പൊലീസുകാരനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ കിളിമാനൂർ സ്വദേശിയായ ബി ലാൽ (55) ആണ് തൂങ്ങി മരിച്ചത്. കഴക്കൂട്ടം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും ജനമൈത്രി ബീറ്റ് ഓഫീസറുമാണ് ബി ലാൽ. കഴക്കൂട്ടത്തെ എഫ് സി ഐയ്ക്ക് സമീപത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സംഭവത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് നിഗമനം പരസ്യങ്ങൾ നൽകാൻ…

Read More

നിരവധി മോഷണ കേസിലെ പ്രതിയെ പാലോട് പോലീസ് പിടികൂടി

നിരവധി മോഷണ കേസിലെ പ്രതിയെ പാലോട് പോലീസ് പിടികൂടി. പാങ്ങോട് ഉളിയൻകോട് മൂന്ന് സെന്‍റ് കോളനിയില്‍ ബാഹുലേയൻ (65 )ആണ് അറസ്റ്റിലായത്. കള്ളിപ്പാറ ആയിരവല്ലി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടിച്ച പണവുമായി തെങ്കാശി ബസില്‍ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. നിരവധി അമ്ബലങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്‍റെ നിര്‍ദേശാനുസരണം പാലോട് ഇൻസ്പെക്ടര്‍ പി.ഷാജിമോൻ , എ .നിസാറുദീൻ, എ .റഹിം, ഷിബു , അരുണ്‍ ,…

Read More
error: Content is protected !!