മലപ്പുറത്ത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് മരിച്ചു; മർദനമെന്ന് ആരോപണം

മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.പന്തലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങലാണ്(36) മരിച്ചത്. മൊയ്തീൻകുട്ടിയെ പൊലീസ് മർദ്ദിച്ചതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. അതേസമയം മൊയ്തീൻ കുട്ടി ഹൃദ്രോഗിയാണെന്നും മർദിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു പാണ്ടിക്കാട്ട് യുവാക്കൾ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീൻകുട്ടിയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നത്. പഞ്ചായത്ത് അംഗത്തിനും ഒരു സാമൂഹിക പ്രവർത്തനും ഒപ്പമായിരുന്നു അദ്ദേഹം പൊലീസിൽ ഹാജരായത്. പൊലീസ് സ്റ്റേഷനിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീൻകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു….

Read More
error: Content is protected !!