
പോത്തൻകോട്ട് പോലീസിനെ ആക്രമിച്ചയുവാക്കൾ പിടിയിൽ
പോത്തൻകോട് പോലീസിനെ ആക്രമിച്ച മൂന്നുപേർ പിടിയിൽ. വെമ്പായം കന്യാകുളങ്ങര സ്വദേശികളായ മുഹമ്മദ് ഹാജാ , അൽ ഫഹദ്, മുഹമ്മദ്എന്നിവരാണ് പിടിയിലായത്. 21 വയസ്സ് പ്രായമുള്ളവരാണ് മൂവരുംപോത്തൻകോട് ജംഗ്ഷനിലെ ബാറിൽമദ്യപിച്ച് ബഹളം ഉണ്ടാക്കിയതറിഞ്ഞ് എത്തിയ പോത്തൻകോട് സ്റ്റേഷനിലെപോലീസുകാരെ ഇവർ ആക്രമിക്കുകയായിരുന്നു.ബില്ലിനെ ചൊല്ലി ഇവർ ബാർ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ‘തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയുംബാറിന്റെ ഗ്ലാസ്ഡോർ ഇവർ തകർക്കുകയും ആയിരുന്നു.വിവരമറിഞ്ഞെത്തിയ പോത്തൻകോട് സ്റ്റേഷനിലെ എസ്ഐയെയും പോലീസുകാരെയും അസഭ്യം വിളിച്ച് സംഘം ആക്രമിക്കുകയായിരുന്നു.തുടർന്ന് കൂടുതൽ പോലീസുകാരെത്തി യുവാക്കളെ പോലീസ് സ്റ്റേഷനിൽ…