പോത്തന്‍കോട് ഒമ്പത് വയസുകാരിക്ക് പീഡനം; രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റില്‍

പോത്തന്‍കോടിനടുത്ത് ഒമ്പത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനെയും മുത്തച്ഛന്റെ സുഹൃത്തിനെയും പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ 31 കാരനായ കല്ലിയൂര്‍ സ്വദേശി, 55 കാരനായ ആറ്റിപ്ര സ്വദേശി എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ട് വര്‍ഷത്തോളം കുട്ടി പീഡനത്തിനിരയായെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ ഒരു മാസമായി വിദേശത്ത് ആയിരുന്നു. അടുത്തിടെയായി കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക അമ്മയെ വിവരമറിയിക്കുകയായിരുന്നു. അധ്യാപിക വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ അമ്മ നാട്ടില്‍ തിരിച്ചെത്തി കുട്ടിയെ…

Read More

പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി;കൊലപാതകം എന്ന് സംശയം

പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം കൊലപാതകമെന്ന് കരുതുന്നു. കൊലപാതക സാധ്യത മുൻനിർത്തി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ നാട്ടുകാരാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

പോത്തൻകോട് വീടിൻ്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതര മണിയോടെയായിരുന്നു അപകടം. പുതിയ വീട് നിർമ്മിച്ചപ്പോൾ പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മഴ കനത്തത്. ഇതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിർത്തിവച്ചു. ഈ ഭാഗങ്ങൾ മഴ ശക്തിപ്പെട്ടതോടെ കുതിർന്നുപോകാൻ തുടങ്ങി. അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല. ഈ സമയത്താണ് അപകടം നടന്നത്. ഉടൻ തന്നെ തിരുവനന്തപുരം…

Read More

പോത്തൻകോട് സ്വദേശികൾ  മുട്ടയ്ക്കാവിൽ  ചെളിയിൽ മുങ്ങി മരിച്ചു

കണനല്ലൂരില്‍ വെള്ളക്കെട്ടില്‍ മുങ്ങി മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സബീര്‍, ഭാര്യ സുമയ്യ, ഇവരുടെ ബന്ധു സജീന എന്നിവരാണ് മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ സജീന മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സബീറും സുമ്മയ്യയും ഇവിടെ വാടകക്ക് താമസിക്കാനെത്തിയത്.

Read More

പോത്തൻകോട്ട് പോലീസിനെ ആക്രമിച്ചയുവാക്കൾ പിടിയിൽ

പോത്തൻകോട് പോലീസിനെ ആക്രമിച്ച മൂന്നുപേർ പിടിയിൽ. വെമ്പായം കന്യാകുളങ്ങര സ്വദേശികളായ മുഹമ്മദ് ഹാജാ , അൽ ഫഹദ്, മുഹമ്മദ്എന്നിവരാണ് പിടിയിലായത്. 21 വയസ്സ് പ്രായമുള്ളവരാണ് മൂവരുംപോത്തൻകോട് ജംഗ്ഷനിലെ ബാറിൽമദ്യപിച്ച് ബഹളം ഉണ്ടാക്കിയതറിഞ്ഞ് എത്തിയ പോത്തൻകോട് സ്റ്റേഷനിലെപോലീസുകാരെ ഇവർ ആക്രമിക്കുകയായിരുന്നു.ബില്ലിനെ ചൊല്ലി ഇവർ ബാർ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ‘തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയുംബാറിന്റെ ഗ്ലാസ്ഡോർ ഇവർ തകർക്കുകയും ആയിരുന്നു.വിവരമറിഞ്ഞെത്തിയ പോത്തൻകോട് സ്റ്റേഷനിലെ എസ്ഐയെയും പോലീസുകാരെയും അസഭ്യം വിളിച്ച് സംഘം ആക്രമിക്കുകയായിരുന്നു.തുടർന്ന് കൂടുതൽ പോലീസുകാരെത്തി യുവാക്കളെ പോലീസ് സ്റ്റേഷനിൽ…

Read More

പോത്തൻകോട് വീട്ടിലെ കിണറിനകത്ത് കുടുങ്ങിയ പ്രവാസി യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു

വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു. അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ ബക്കറ്റിൻ്റെ അടപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറ്റിൽ ഓക്സിജൻ ഇല്ലായിരുന്നു. ഇടുങ്ങിയ കിണറ്റിൽ കുഴഞ്ഞുവീണ അൻസറിനെ കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂറോളം കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

Read More

പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി

പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയി. അനിൽകുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിന്റെ വീട്ടിൽ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനിൽകുമാർ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും. കുന്നുകാട് സ്വദേശിനി സുധയുടെ കൈവിരലുകൾക്കും പരുക്കേറ്റിട്ടുണ്ട്. പോത്തൻകോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊന്നത് അമ്മ തന്നെ

പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ രോഗബാധിതയായ കുഞ്ഞിനെ വളർത്താൻനിവർത്തിയില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ നൽകിയ മൊഴി. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ് ആദ്യം പോത്തൻകോട്…

Read More

ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു

ഓടിക്കൊണ്ടിരുന്ന ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ആണ് ഊരിത്തെറിച്ചത്. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് 32 ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രക്ഷപെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്‌ലൂരില്‍ വച്ചാണ് അപകടമുണ്ടായത്. ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. ഇതില്‍ ഒരു ടയര്‍ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി…

Read More

തിരുവനന്തപുരം പോത്തൻകോട് ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി

തിരുവനന്തപുരം പോത്തൻകോട് ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ(27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് ചന്തവിള സ്വദേശി റഹീസ് ഖാനെയാണ് കസ്റ്റഡിയിലെടുത്തത്. നൗഫിയയുടെ സഹോദരൻ നൗഫലിന്റ പരാതിയിലാണ് നടപടി. ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിലാണ് നൗഫിയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ശാരീരിക പീഡനത്തെ തുടർന്നാണ് നൗഫിയ ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി…

Read More