കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു

വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു. ആൽത്തറമൂട് തളിയിൽ ക്ഷേത്രത്തിന് സമീപം കുഴിഞ്ഞഴികത്ത് വീട്ടിൽ ജാനകി അമ്മ (80)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന് പിന്നിലുള്ള കുഴിയിൽ കരിയിലയിട്ട് കത്തിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഏറെ സമയത്തിന് ശേഷം അയൽവാസികളാണ് സാരമായി പൊള്ളലേറ്റ നിലയിൽ കണ്ടത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മകൻ: സുനിൽകുമാർ (ബി.എസ്.എഫ്, കശ്മീർ). മരുമകൾ: ഗീത.

Read More
error: Content is protected !!