fbpx
Headlines

വിതുര കാട്ടിലക്കടയിൽ ഒരു മാസം പ്രായം വരുന്ന പുലിക്കുട്ടി ചത്ത നിലയിൽ

തിരുവനന്തപുരം വിതുര പട്ടം കുളിച്ചപാറ കാട്ടിലെ കടവവിന് സമീപം പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരമാണ് നാട്ടുകാർ പുലിക്കുട്ടിയെ കാണുന്നത്. തുടർന്ന് വനം വകുപ്പ് അധികൃതയെ അറിയിച്ചിട്ടുണ്ട്. ഏകദേശം ഒരു മാസത്തോളം മാത്രം പ്രായമുള്ളതാണ് ചത്ത പുലിക്കുട്ടി. പെരിങ്ങമ്മല, പൊന്മുടി മേഖലയിൽ കുറച്ചുനാളായി പുലിയുടെ സാന്നിധ്യം ഉള്ളതായി ഉണ്ടായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഇതിനിടയിലാണ് വനാതിർത്തിയായ കാട്ടിലക്കടയിൽ പുലിക്കുട്ടിയെ ചത്ത കണ്ടെത്തുന്നത്. ഇതോടെ നാട്ടുകാരുടെ ഭയവും വർദ്ധിച്ചിട്ടുണ്ട്. സന്ധ്യ കടിഞ്ഞാണ വനാതിർത്തി കളിലുള്ള വഴികളിലൂടെയുളള യാത്രകൾക്കും കുട്ടികളുടെ…

Read More

പൊന്മുടി പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലി; പൊലീസ് സ്‌റ്റേഷന് സമീപം പുലിയെ കണ്ടത് പൊലീസുകാർ

വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ ഇന്നു രാവിലെപുള്ളിപ്പുലിയെ കണ്ടു. പൊന്മുടി സ്റ്റേഷനിലെ പൊലീസുകാരാണ് പുള്ളിപ്പുലിറോഡിൽനിന്ന് കാട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെ പൊലീസ്സ്റ്റേഷനു സമീപം പുള്ളിപ്പുലിയെ കണ്ടതായി പൊലീസ് വനംവകുപ്പിനെ അറിയിച്ചു.മേഖലയിൽ പുലിയുടെ സാന്നിധ്യം മുൻപും ഉണ്ടെങ്കിലും ആരെയും ആക്രമിച്ചതായോവനത്തിൽനിന്ന് പുറത്തിറങ്ങിയതായോ ഉള്ള സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവധി ദിനങ്ങളായതിനാൽകൂടുതൽ സഞ്ചാരികൾ പൊന്മുടിയിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രതയുംശക്തമാക്കി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പൊന്മുടി മലനിരകളെ ആവേശത്തിലാഴ്ത്തി സൈക്ലിങ് ചാമ്പ്യൻഷിപ്പ്

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾക്ക് പൊന്മുടിയിൽ തുടക്കമായി. ഡി.കെ മുരളി എം.എൽ.എ മത്സരം ഫ്ളാഗ് ഓഫ് ചെയ്തു. ക്രോസ്കൺട്രി റിലെ മത്സരത്തിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ജപ്പാൻ വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും സ്വന്തമാക്കി. ഒൻപത് രാജ്യങ്ങൾ പങ്കെടുത്ത ഫൈനലിൽ ഇന്ത്യ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. വെള്ളിയാഴ്ച (ഒക്ടോബർ 27) ചാമ്പ്യൻഷിപ്പിലെ ആവേശകരമായ എലൈറ്റ് വിഭാഗം ഡൗൺഹിൽ മത്സരങ്ങളുടെ ഫൈനൽ നടക്കും. ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ മൂന്ന് മണി വരെ വനിത…

Read More

പൊന്മുടി സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പൊന്മുടി സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊൻമുടിയിൽ വലിയ വാഹനങ്ങൾ നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾ കടത്തിവിടില്ല.

Read More

പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

പൊന്മുടി :തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ചുരത്തിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് അപകടം. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവരടങ്ങിയ കാർ 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപം മറിഞ്ഞു. കാർ 500 മീറ്റർ താഴേക്ക് മറിഞ്ഞിട്ടും നാല് പേരും രക്ഷപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി. ഒരാളെ രക്ഷപ്പെടുത്തി, ബാക്കി മൂന്ന് പേരെ കൊക്കയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാലുപേർക്കും പരുക്കുകളുണ്ടെങ്കിലും ഗുരുതരമല്ല. മഴയും…

Read More