സിപിഐയിൽ വീണ്ടും രാജി; ചടയമംഗലത്തെ നേതാവ് മുസ്തഫ പാർട്ടിയിൽ നിന്ന് രാജി വച്ചു
ചടയമംഗലത്തെ സിപിഐ നേതാവ് എ. മുസ്തഫ സിപിഐ ൽ നിന്നും രാജി വച്ചു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സിപിഐ ചടയമംഗലം മണ്ഡലം സെക്രട്ടറി, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. യൂ ഡി എഫിലെ പ്രമുഖ ഘടകകക്ഷിയുമായി ഇന്ന് വൈകുന്നേരം ചർച്ച നടക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ സിപിഐ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു.


