കൊല്ലം നിലമേലിൽ കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധേറ്റ് മരണം

കൊല്ലം നിലമേല്‍ സ്വദേശിയായ 48 കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് സംഭവം നടന്നത്. കാട്ടുപൂച്ച ഇയാളുടെ മുഖത്ത് കടിക്കുകയായിരുന്നു. ആദ്യം മുറിവ് സാരമാക്കിയില്ല. തുടര്‍ന്ന് ഇക്കഴിഞ്ഞ പന്ത്രണ്ടിന് പേവിഷ ലക്ഷണങ്ങളോടെ ഇയാളെ പാരിപ്പിള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പതിനാലിന് മരണം സംഭവിച്ചു. പേവിഷ ബാധ സംശയിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. പാലോട് എസ്‌ഐഎഡില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ➡️➡️…

Read More
error: Content is protected !!