Headlines

കല്ലറയിലെ,പാങ്കാട് മരുതമൺ, ആയിരവില്ലിക്കോണം എന്നീ ഭാഗങ്ങളിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു

പാങ്ങോട് പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ ഭാഗങ്ങളിൽ ആണ് പേപ്പട്ടിയെ നേരിട്ട് കണ്ടതായി നാട്ടുകാർ പറയുന്നത് രണ്ടാഴ്ചക്കുള്ളിൽ പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണം നിരവധിയാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ജനങ്ങൾ ഇത് വഴിയാണ് കടന്നുപോകുന്നത്. പലതവണ തെരുവ് നായ്ക്കളുടെ ശല്യം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടും നടപടികൾ ഒന്നും എടുത്തിട്ടില്ല എന്ന വസ്തുത എടുത്തു പറയേണ്ടിയിരിക്കുന്നു. ഇന്ന് ഉച്ചക്കും ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ പേപ്പട്ടിയെ കണ്ടവർ ഉണ്ട്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം

Read More
error: Content is protected !!