
പെൻഷൻ: സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
2024 വർഷത്തെ പെൻഷൻ ലഭിക്കുന്നതിനായി വിധവാ പെൻഷൻ/ 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന വിവാഹിത/പുനർവിവാഹിത അല്ലായെന്ന സർട്ടിഫിക്കറ്റുകൾ സേവന സൈറ്റിൽ അപ്‌ലോഡു ചെയ്യുന്നതിന് 2024 ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ (പെൻഷൻ ബിൽ പ്രോസസ് ചെയ്യുന്ന ദിവസങ്ങളൊഴികെ) സമയം അനുവദിച്ചിട്ടുണ്ട്. 2024 മാർച്ച് 31 നുള്ളിൽ സർട്ടിഫിക്കറ്റുകൾ അപ്രൂവ് ചെയ്യാത്തവരുടെ 2024 വർഷത്തെ പെൻഷൻ തടയപ്പെടും. തുടർന്നുള്ള മാസങ്ങളിൽ സർട്ടിഫിക്കറ്റുകൾ പ്രദേശിക സർക്കാരുകളിൽ സമർപ്പിക്കുന്ന പക്ഷം പ്രദേശിക…