കുമ്മിൾ ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു ജെ മധു; ഇനിമുതൽ പുതിയ പ്രസിഡന്റ്

കുമ്മിൾ ഗ്രാമപഞായത്ത് രൂപീകരണത്തിന് ശേഷം ആദ്യമായി സി.പി.ഐ യ്ക്ക് പ്രസിഡന്റ് പദവി ലഭിക്കുന്നത്. സിപിഐ കടയ്ക്കൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കൃഷ്ണപിള്ളയാണ് പഞ്ചായത്ത് പ്രസിഡണ്ടായി ചുമതല ഏറ്റെടുത്തത്. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കുമ്മിൾ ഗ്രാമപ്പഞ്ചായത്ത് സിപിഐ സിപിഐഎം മുന്നണി ധാരണ പ്രകാരമാണ്‌ ഇപ്പോൾ സിപിഐഎം ജനപ്രതിനിധിയായി ജയിച്ചു വന്ന ജെ. മധു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് കൊണ്ട് സിപിഐയ്ക്ക് പ്രസിഡന്റ് സ്ഥാനം കൈമാറിയത്.

Read More