
നിലമേലിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികക്ക് ഗുരുതരപരിക്ക്. വയോധികയുടെ ഒരു വിരൽ കാട്ടുപന്നി കടിച്ചു കൊണ്ടുപോയി.
നിലമേൽ കരുന്തലക്കോട്ബി ജി ഭവനിൽ 78വയസ്സുള്ള സാവിത്രിയമ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും. ഒരു വിരല് പൂർണ്ണമായും കാട്ടുപന്നി കടിച്ചു കൊണ്ടുപോവുകയും ചെയ്തത്. ഇടതു കൈയുടെ ചൂണ്ടുവിരൽ ആണ് കാട്ടുപന്നി കടിച്ചു കൊണ്ടുപോയത്. വൈകിട്ട് 6 മണിയോടുകൂടി വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ആണ് കാട്ടുപന്നി ആക്രമിക്കുകയും സാവിത്രിയമ്മയുടെ കൈക്ക് പരിക്കേൽപ്പിക്കുകയും വിരൽ കടിച്ചു കൊണ്ടുപോവുകയും ചെയ്തത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് സാവിത്രിയമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.