പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയയെന്ന പരാതി; പഞ്ചായത്ത് മെമ്പർ പിടിയിൽ

കൊറ്റങ്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗം ടി.എസ്. മണിവര്‍ണ്ണനാണ് പിടിയിലായത്. വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 24-ന് വൈകീട്ട് നാലരയോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മണിവര്‍ണന്‍ കാറില്‍ കയറ്റിക്കൊണ്ട് പോയതായി കണ്ടെത്തി. തുടർന്ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മണിവർണനെ ജാമ്യത്തിൽ വിട്ടു. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ നാടക അധ്യാപകനായിരുന്നു മണിവർണൻ

Read More
error: Content is protected !!