52കാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയിട്ട് നിൽക്കുന്ന നിൽപ്പാ

52കാരന് മദ്യം നൽകിഅബോധാവസ്ഥയിലാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് വില്ലേജിൽ കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്ത് വീട്ടിൽ എസ്.ദീപുവാണ് (30) അറസ്റ്റിലായത്. പീഡനത്തെ തുടർന്ന് വൃദ്ധൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യ പ്രവർത്തകരാണ് പൊലീസിൽ വിവരം നൽകിയത്. സ്റ്റേഷൻ ഓഫീസർ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മുഹ്സിൻ മുഹമ്മദ്,ഷാജി, സി.പി.ഒമാരായ അഖിൽകുമാർ, ശ്രീജിത്, ബിജു, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ…

Read More

കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ആനാട് നാഗച്ചേരി സ്വദേശികളായ അല്‍ അമീന്‍ (26), അഖില്‍ജിത്ത് (26), അരുണ്‍ രാജീവന്‍ (25) എന്നിവരെയാണ് നെടുമങ്ങാട് എക്‌സൈസ്സ് വിഭാഗം അറസ്റ്റു ചെയ്തത്. നെടുമങ്ങാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ് ജോസഫും സംഘവും ചേര്‍ന്ന് ജെംസ് ഫൗണ്ടേഷന്‍ ഹോസ്റ്റല്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇരുചക്ര വാഹനങ്ങളില്‍ ആനാട്, കല്ലിയോട്, പാങ്കോട് ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘമാണിവരെന്ന് എക്‌സൈസ് അറിയിച്ചു.ഇവരില്‍നിന്ന് 41 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച…

Read More

നെടുമങ്ങാട് അഭിഭാഷകനെ കോടതി വരാന്തയില്‍ വെച്ച് ആക്രമിച്ച് തലതല്ലി പൊട്ടിച്ചു

നെടുമങ്ങാട് അഭിഭാഷകനെ കോടതി വരാന്തയില്‍ വെച്ച് ആക്രമിച്ച് തലതല്ലി പൊട്ടിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ: പ്രകാശിനെ യാണ് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. കോടതിയിലെ സജിബ് ആനകുഴി എന്ന അഡ്വക്കേറ്റിന്റെ എതിര്‍ കക്ഷിയായ ഷാജിയെന്ന ആളാണ് പ്രകാശിനെ അടിച്ചത്. കോടതി വരാന്തയില്‍ വെച്ച് സജീബിനെ ഷാജി കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുന്നത് അഡ്വ. പ്രകാശ് കാണുകയും അത് തടയാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രകാശിനെ ആക്രമിച്ചത്. പ്രകാശിനെ തലയ്ക്ക് കുട കൊണ്ടാണ് അടിച്ചത്….

Read More

വിദ്യാർത്ഥിനിയെ പണം തിരികെ നല്‍കാതെ ബസില്‍ നിന്ന് ഇറക്കിവിട്ടു

സ്കൂള്‍ വിദ്യാര്‍ത്ഥിയെ ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന് കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ അപമാനിച്ചതായി പരാതി. പണം തിരികെ നല്‍കാതെ കുട്ടിയെ ബസില്‍ നിന്ന് ഇറക്കിവിട്ടു. തിരുവനന്തപുരം നെടുമങ്ങാട് കഴിഞ്ഞ ദിവസം രാവിലെ 6.40-ന് ആണ് സംഭവം. നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 18 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. കുട്ടി 100 രൂപ കണ്ടക്ടര്‍ക്ക് നല്‍കി. ചില്ലറയില്ലെന്നും ബാക്കി പിന്നീട് നല്‍കാമെന്നും കണ്ടക്ടര്‍ പറഞ്ഞു. ബസ് ഇറങ്ങാൻ നേരം വിദ്യാര്‍ത്ഥിനി ബാക്കി തുക ആവശ്യപ്പെട്ടു….

Read More

നെടുമങ്ങാട് മകന്റെ മരണ വാര്‍ത്തയറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി മരിച്ചു

നെടുമങ്ങാട് മകന്റെ മരണ വാര്‍ത്തയറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശി ഷീജയാണ് മരിച്ചത്. നെടുമങ്ങാട് മുള്ളൂര്‍ക്കോണം ‘അറഫ’യില്‍ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്. എം.വി.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന മകൻ സജിൻ മുഹമ്മദ്‌ (28) ചൊവ്വാഴ്ച ഉച്ചക്കാണ് വാഹനാപകടത്തില്‍ മരിച്ചത്. മകന്റെ മരണത്തില്‍ മനംനൊന്താണ് മാതാവ് ജീവനൊടുക്കിയത്. മകന്റെ മരണ വിവരം അറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. അപകടത്തില്‍ വൈത്തിരി പോലീസ് അന്വേഷണമാരംഭിച്ചു. മരിച്ച ഷീജ…

Read More

ആശുപത്രി ജീവനക്കാര്‍ക്ക് നേരെ വീണ്ടും ആക്രമണം

ആശുപത്രി ജീവനക്കാര്‍ക്ക് നേരെ വീണ്ടും ആക്രമണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. രോഗിക്കൊപ്പം എത്തിയവര്‍ സെക്യൂരിറ്റിയെയും ലാബ് ടെക്‌നീഷ്യനെയും മര്‍ദിക്കുകയായിരുന്നു. രക്തപരിശോധനാ ഫലം വൈകുമെന്നറിയിച്ചതാണ് പ്രകോപന കാരണം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഗര്‍ഭിണിയുമായി ആശുപത്രിയിലെത്തിയവരാണ് ആക്രമണം നടത്തിയത്. യുവതിയെ പരിശോധിച്ച ശേഷം രക്തപരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പരിശോധനയ്ക്കായി ലാബിലെത്തി. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബാണിത്. സാങ്കേതിക കാരണത്താല്‍ രക്തപരിശോധനാ ഫലം വൈകിപ്പിക്കുമെന്ന് ലാബ്…

Read More
error: Content is protected !!