നിലമേലിൽ മുൻ പഞ്ചായത്ത് അംഗം സ്കൂളിൽ ടൈൽസിന്റ പണി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
നിലമേലിൽ മുൻ പഞ്ചായത്ത് അംഗം സ്കൂളിൽ ടൈൽസിന്റ പണി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. നിലമേൽ കൈതോടു വെള്ളരി പ്ലാവിളവീട്ടിൽ 42വയസ്സുള്ള വിനോദ് ബാലൻ ആണ് മരിച്ചത്. നിലമേൽ വലിയവഴി രണ്ടാവാർഡിൽ മുൻ മെമ്പറായിരുന്നു മരിച്ച വിനോദ് ബാലൻ..നിലമേൽ MMHS ൽ ടൈൽസ് പണിക്കിടെയാണ് വിനോദ് ബാലന് ഷോക്കേൽക്കുന്നത്. ഉടനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്


