വ്യാജ ബിരുദം വിവാദമായതോടെ എസ് എഫ് ഐ നിഖിൽ തോമസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സംഘടന പുറത്താക്കി. ഒരു പ്രവർത്തകനും ഇത്തരം നടപടികളിൽ ഏർപ്പെടരുതെന്നും അവർ വ്യക്തമാക്കി.
വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വിവാദത്തിലായ നിഖിൽ തോമസിനെ എസ്എഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. എസ്എഫ്‌ഐ പ്രവർത്തകന് സ്വീകാര്യമല്ലാത്ത പ്രവൃത്തിയാണ് നിഖിൽ തോമസ് ചെയ്തതെന്നും അതിനാൽ എസ്എഫ്‌ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി എം അർഷയും പറഞ്ഞു. ഈ തീരുമാനം എല്ലാ എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പാഠമാണ്. പ്രസ്താവനയിലൂടെയാണ് വിവരം അറിയിച്ചത്. വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് കേരള സർവകലാശാല ഡിജിപിക്ക്…