
മലയാളികളുടെ അഭിമാനം മിന്നു മണി; അരങ്ങേറ്റ ഓവറിലെ നാലാം പന്തില്‍ വിക്കറ്റ്! വീഡിയോ
വനിതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അരങ്ങേറിയ മലയാളി താരം മിന്നു മണിക്ക് അഭിമാന തുടക്കം. ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു വിക്കറ്റ് ഇട്ടു. ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ഷമീമ സുല്‍ത്താനയെയാണ് മിന്നും മടക്കിയത്. 13 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം സുല്‍ത്താന 17 റണ്‍സെടുത്തു. സുല്‍ത്താനയെ മിന്നുവിന്‍റെ പന്തില്‍ ജെമീമ റോഡ്രിഗസ് പിടികൂടുകയായിരുന്നു. ഇന്ത്യന്‍ വനിതാ…