Headlines

പാലോട് പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

പാലോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സിലായിരുന്നു സംഭവം. ഷീബ, അജിത, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും പടക്ക നിര്‍മ്മാണശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന. ഇതില്‍ ഷീബയുടെ നില ഗുരുതരമാണ്. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു പേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അജിത് കുമാർ എന്നയാളുടേതാണ് പടക്ക നിർമാണ ശാല. പാലോട് പൊലീസ് സ്ഥലത്തെത്തി

Read More

ഇലവുപാലം പടക്കശാലകളില്‍ നിന്ന് അനധികൃത സ്ഫോടകവസ്തുക്കള്‍ പിടികൂടി

റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നന്ദിയോട്, ഇലവുപാലം പടക്കനിർമ്മാണശാലകളില്‍ റെയ്ഡ് നടത്തി നിരോധിച്ച മാരക സ്ഫോടകവസ്തുക്കളുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത പടക്കവും നിർമ്മാണ ഉത്പന്നങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രിയിലും തുടർന്നു. നന്ദിയോട് ആലംപാറ ശ്രീകൃഷ്ണ ഫയർ വർക്ക്സ്, നന്ദിയോട് വിവേകാനന്ദ ഫയർ വർക്ക്സ്, ഇലവുപാലം വിജയ ഫയർ വർക്ക്സ് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ അൻപത് ലക്ഷം രൂപയുടെ സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്. ഇവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്…

Read More
error: Content is protected !!