സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു

അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു. ഇന്നലെ രാത്രി ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 82 വയസായിരുന്നു. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരം നൽകി നടിയെ ആദരിച്ചിട്ടുണ്ട്.നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീനാ ഗണേശ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു

Read More

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയിൽ

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി. കുന്നംകുളത്തു നിന്നാണ് പ്രതികളെ ചെന്നൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളായ അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റു രണ്ടു കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സ്വത്തുക്കള്‍ വില്‍ക്കാന്‍, കാരൈക്കുടി കൊട്ടയ്യൂരില്‍ താമസിക്കുന്ന കുടുംബസുഹൃത്തായ വ്യവസായി അളഗപ്പനാണ് ഗൗതമി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നത്. എന്നാല്‍, ഇയാള്‍ വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കള്‍ അനധികൃതമായി വില്‍പ്പന നടത്തി കോടികള്‍ തട്ടിയെടുത്തുവെന്നാണ് ഗൗതമി ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്…

Read More
error: Content is protected !!