വർക്കല പാപനാശം ഇരുമ്പ് നടപ്പാലം അപകടാവസ്ഥയിൽ
ക്ഷേത്രക്കുളത്തിന് സമീപത്തുനിന്നും ഒഴുകിയെത്തി കടലിൽ പതിക്കുന്ന തോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഇരുമ്പു പാലത്തിലെ കൈവരികൾ തുരുമ്പെടുത്ത് നശിച്ചിട്ട് മാസങ്ങൾ പിന്നിടുകയാണ്….. ലോക വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള വർക്കല ബീച്ചിൽ അവധി ദിവസങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും എത്തുന്നത്….. വർക്കല നഗരസഭയും ടൂറിസം വകുപ്പും മുൻകൈയെടുത്ത് വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ രീതിയിൽ നടക്കുവാൻ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ നടത്തണമെന്നാണ് വിനോദസഞ്ചാരികളുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം…… ജില്ലയിലെ പ്രധാന ബീച്ചായ പാപനാശത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന…