
പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകി കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ; നടപടിക്ക് ശുപാർശ
ഭർതൃവീട്ടു കാരുടെ പീഡനത്തെ തുടർന്ന് തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഷഹന ജീവനൊടുക്കിയെന്ന കേസുമായി ബന്ധപ്പെട്ട് കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ(സി പിഒ) നവാസിനെതിരെ നടപടിക്ക് ശുപാർശ. കേസിലെ പ്രതികളായ ഭർത്യവീട്ടുകാർക്ക് പൊലീസിൻ്റെ നീക്കങ്ങൾ നവാസ് ചോർത്തിയെന്ന് സ്പെഷൽ ബ്രാഞ്ചി ൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവരങ്ങൾ ചോർത്തിക്കിട്ടിയതോടെ പ്രതികൾ സംസ്ഥാനം വിട്ടു. മരിച്ച ഷഹനയുടെ ഭർത്താവിന്റെ ബന്ധുവാണ് നവാസ്. സംഭവത്തിൽ ഫോർട്ട് അസി.കമ്മിഷണറാണ് നവാസി നെതിരെ നടപടിയെടുക്കണമെ ന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്….