മടത്തറ തോട്ടിൽ മാലിന്യം തള്ളുന്നതായി പരാതി

തോട്ടിൽ മാംസാവശിഷ്ടം തള്ളുന്നതായി പരാതി. ഒഴുകുപാറ എസ്എൻ എച്ച്എസ്എസ് റോഡിൽ പാലത്തിന് അടിയിൽ തോട്ടിലും പരിസരങ്ങളിലുമാണ് സ്‌ഥിരമായി മാംസാവശിഷ്ടവും മറ്റു മാലിന്യവും തള്ളുന്നത്. ദുർഗന്ധം നിമിത്തം പരിസര വാസികളും, വഴിയാത്രക്കാരും ബുദ്ധിമുട്ടുന്നു. മാലിന്യം വാഹനത്തിൽ കൊണ്ടുവന്നു തള്ളുകയാണ്. മടത്തറയിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി പ്രവർത്തിക്കുന്ന കോഴി ഫാമുകളിൽ നിന്നാണ് കൂടുതലും കൊണ്ടു തള്ളുന്നത് എന്നാണ് പരാതി. ഏറെത്തവണ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More
error: Content is protected !!