എറണാകുളത്ത് മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി

എറണാകുളത്ത് മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എറണാകുളം കിഴക്കമ്പലം താമരച്ചാൽ മേഖലയിൽ വച്ചായിരുന്നു സംഭവം. അച്ഛനൊപ്പം കടയിലെത്തിയ കുട്ടി കാറിൽ ഇരിക്കവെയാണ് ബൈക്കിൽ എത്തിയ യുവാക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. കുട്ടി കരഞ്ഞതോടെ യുവാക്കൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുട്ടി ബോധം കെട്ടു വീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തടിയിട്ടപറമ്പ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടി യുവാവിനെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ നൽകാനാകൂ എന്ന് പൊലീസ് പറഞ്ഞു….

Read More
error: Content is protected !!