fbpx

തൊഴിലുറപ്പ് ജോലിക്കിടെ കടന്നലാക്രമണം; ഒരു മരണം

തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ കടന്നലാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. പുൽക്കാടുകൾ വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റ തിലകനുൾപ്പടെയുള്ളവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിലകന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലെത്തിച്ചു. പരസ്യങ്ങൾ…

Read More

ചിതറ പഞ്ചായത്തിൽ ഇരുപത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നെൽകൃഷി

ചിതറ ഗ്രാമപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും നേതൃത്വത്തിൽ തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കി നെൽകൃഷി ചെയ്യുന്നതിന്റെ ന്റെ ഭാഗമായി കനകമല വാർഡിൽ  പാലാംകൊണം ഏലായിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ജീവ ജെ എൽ ജി എന്ന പേരിൽ കൃഷിക്കൂട്ടം രൂപീകരിച്ചു. നിലം കൃഷിയോഗ്യമാക്കി . നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ കർമ്മം ചിതറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.മടത്തറ അനിലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം എസ് മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവർത്തികൾക്ക് നേതൃത്വം വഹിച്ച…

Read More

ചിതറ പഞ്ചായത്തിൽ വിവിധ വാർഡിൽ പരീക്ഷണ അടിസ്ഥാനത്തിൽ പൂ കൃഷി പൂർണ വിജയം

ചിതറ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൃഷി വകുപ്പിന്റെ സഹായത്തോടെ ഓണത്തോട് അനുബന്ധിച്ച് പൂ കൃഷി ചെയ്തു. ചക്കമലയിലും അരിപ്പൽ വാർഡിലുമാണ് പ്രധാനമായും പൂ കൃഷി പരീക്ഷണ അടിസ്ഥാനത്തിൽ നടത്തിയത് . പൂർണ വിജയത്തോടെ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്ന ജമന്തി പൂക്കൾ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളിയുടെ അധ്യക്ഷതയിൽ ഇന്ന് അരിപ്പൽ വാർഡിൽ പൂപ്പൊലി 2023 എന്ന പേരിൽ പൂ വിന്റെ വിളവെടുപ്പ് നടത്തി തൊഴിലുറപ്പ് ക്ഷേമനിധി…

Read More

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ സഹായം ലഭിക്കും. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പാലോട് പറക്കല്ല് തലയിൽ വീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ആനകുളം കമ്ബിപ്പാലത്തിന് സമീപം (ആറ്റരികത്ത് ) സ്വകാര്യവസ്തുവിൽ കൃഷി ചെയ്യുന്നതിനായി ഹിറ്റാച്ചി ഉപയോഗിച്ച് പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനിടെ പാറക്കല്ല് തലയിൽ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം ആനകുളം ചന്ദ്രവിലാസത്തിൽ ഗോപിനാഥൻ നായരാണ് (82) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചത്. നന്ദിയോട് മുൻ ഗ്രാമപഞ്ചായത്തംഗം ഇന്ദിരയുടെ പുരയിടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം ജോലി ചെയ്യവേ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം. മണ്ണിടിക്കുന്നതിന് 300 അടിയോളം താഴെയാണ് തൊഴിലാളികളുണ്ടായിരുന്നത്. ഹിറ്റാച്ചി ഡ്രൈവർക്ക് ഈ സ്ഥലം കാണാൻ കഴിയില്ലായിരുന്നു. പാറ തെറിച്ചുവീഴുന്നത് തൊഴിലാളികളുടെയും ശ്രദ്ധയിൽപ്പെട്ടില്ല. വലിയ…

Read More

വേതനം നൂറുശതമാനവും ആധാർ അധിഷ്ഠിതമാക്കി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം നൂറ് ശതമാനവും ആധാർ അധിഷ്ഠിതമാക്കിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ചടയമംഗലം. നിലവിലുള്ള 32427 തൊഴിലാളികളുടെയും എൻ പി സി ഐ മാപ്പിങ് പൂർത്തിയാക്കി ആധാർ അധിഷ്ഠിത വേതന വിതരണത്തിന് തൊഴിലാളികളെ പ്രാപ്തരാക്കി. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദേശ പ്രകാരം ആധാർ അധിഷ്ഠിത വേതന വിതരണ സമ്പ്രദായത്തിലൂടെ മാത്രമേ ഭാ വിയിൽ തൊഴിലാളികൾക്ക് വേതനം നൽകാൻ സാധിക്കൂ. ഏതെങ്കിലും ഒരു തൊഴിലാളി ഇതിലേക്ക് മാറിയില്ലെങ്കിൽ ആ പ്രവൃത്തിയിലുൾപ്പെട്ട…

Read More