
സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിന്റെ ശരീരത്തിൽ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ചു
വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. ബിഡിഎസ് വിദ്യാർഥിയായ അനന്തു (24) ആണ് മരിച്ചത്. മുക്കോല ജങ്ഷന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. സ്കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്ത് കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181