fbpx

കടയ്ക്കലിൽ കാറിൽ പ്രസവം: അമ്മയും കുഞ്ഞും സുരക്ഷിതർ

ഗർഭിണിയായയുവതിആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറിൽ പ്രസവിച്ചു. കുളത്തുപ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശി നിമാണിക്യം (32)ആണ് പ്രസവിച്ചത്. തിങ്കൾ രാത്രി 11.30നായിരുന്നു സംഭവം. ഭർത്താവിനൊപ്പം കടയ്ക്കൽ താലൂക്കാശുപത്രി യിലേക്ക് പോകും വഴിയായിരുന്നു. കടയ്ക്കൽ താലൂക്കാശുപ്രതിയിൽ എത്തിച്ച് കുഞ്ഞിനും അമ്മയ്ക്കും ശ്രുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു..

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാജോർജ് സന്ദർശനം നടത്തി

നവകേരളസദസ്സിന് മുന്നോടിയായി ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രിയും ബഹുമാനപെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാജോർജ് സന്നർശിക്കുന്നതിന്റെ ഭാഗമായി ഇന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി. സിപിഐഎം കൊല്ലം ജില്ലാസെക്രട്ടറിയേറ്റഗം എസ് വിക്രമൻ,കടയ്ക്കൽഏരിയസെക്രട്ട റി എം നസീർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കൊല്ലം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് ,സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എസ് ബുഹാരി മണ്ഡലം കമ്മിറ്റി അംഗം പി പ്രതാപൻ,…

Read More

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡി.എം.ഒ. നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  കടയ്ക്കൽ  ബഹുജന  കൂട്ടായ്മ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കടയ്ക്കൽ ബഹുജനകൂട്ടായ്മ ക്യാമ്പയിൻ നടത്തി.ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ സന്തോഷിന്റെ അധ്യക്ഷതയിലയിരുന്നു പരിപാടി. കൊല്ലത്തിന്റെ എം.പി, എൻ.കെ പ്രേമചന്ദ്രൻ പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ മുഖ്യ പ്രഭാഷണം നടത്തി. മുൻ INC ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജൻ , കെ.പി.സി.സി മെമ്പർ ഷിജു , ഡി.സി.സി മെമ്പർ ചന്ദ്രബോസ് , കടക്കൽ താജുദീൻ , കടയ്ക്കൽ മണ്ഡലം…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നല്‍കിയ സംഭവം; സമാനമായ അനുഭവം പങ്കിട്ട് ഫൊറൻസിക് സര്‍ജൻ  ഡോ. കൃഷ്ണൻ ബാലേന്ദ്രൻ

കൊല്ലം കടയ്ക്കലിൽ മൃതദേഹം മാറി നൽകിയ സംഭവം , രണ്ട് ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആണ് . ഫോറൻസിക് സർജൻ dr. കൃഷ്ണൻ ബാലേന്ദ്രൻ എഴുതുന്നു. മരിച്ച് കഴിഞ്ഞാൽ നമ്മളേ കണ്ടാൽ ഇപ്പോ ഇരിക്കുന്ന പോലെ തന്നെയിരിക്കണം എന്നൊരു നിർബ്ധവുമില്ല. പല കാരണങ്ങൾ കൊണ്ടും സാധരണ ഒരു മനുഷ്യനെ തിരിച്ചറിയാൻ മറ്റുള്ളവർ ഉപയോഗിക്കുന്ന, അവർ മുന്നേ കണ്ട് പരിചയിച്ച ബാഹ്യലക്ഷണങ്ങളൊക്കെ മാറീട്ടുണ്ടാവും. രോഗാവസ്ഥ കൊണ്ട് നീര് വന്ന് മുഖം വീർത്ത് വന്നോ, അല്ലെങ്കിൽ…

Read More

കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി…

കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിനുപകരമാണ് മറ്റൊരു മൃതദേഹം നൽകിയത്. വീട്ടിലെത്തിച്ച് സംസ്കാരത്തിനായി പുറത്തെടുത്തപ്പോഴാണ് മാറിയത് അറിഞ്ഞത്. ബന്ധുക്കളെ കാണിച്ചശേഷമാണ് മൃതദേഹം കൈമാറിയതെന്ന് സൂപ്രണ്ട് ഡോ.ധനുജ പറഞ്ഞു. 1

Read More

കടയ്ക്കൽ താലൂക്ക്  ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക  നിയമനം നടത്തുന്നു

കടയ്ക്കൽ : കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്സ്, ഡ്രൈവർ, എക്സ്റേ ടെക്നീ ഷ്യൻ എന്നീ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസ ത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി 21.06.2023- B (ബുധനാഴ്ച പകൽ 11.00 മണിക്ക് ആശുപത്രി ആഫീസിൽ വച്ച് Walk-in- interview – നടത്തുന്നു. ഗവ.അംഗീകൃത യോഗ്യതയും പ്രവൃത്തിപരിചയവു മുളളവർ അസൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21.06.2023 – ന് രാവിലെ 10.00 മണിയ്ക്ക് ഇന്റർവ്യൂ…

Read More