നഗരൂരിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷം, അഞ്ചോളം പേർക്ക് പരിക്ക്

നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിന്റെ്റെ മുട്ടിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ അഞ്ചോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 7 മണി കഴിഞ്ഞാണ് സംഭവം. നേരത്തെ ഉണ്ടായ വാക്ക് തർക്കത്തിൻ്റെ ബാക്കിപത്രമായാണ് സംഘർഷം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥാ മനസ്സിലാക്കി വൻ പോലീസ് സംഘം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്

Read More

സദാചാര പോലീസിങ്; മഹിളാ മോർച്ചയ്ക്കെതിരെ ഡി വൈ എഫ് ഐ

മഹിളാ മോര്‍ച്ചയുടെ സദാചാര പൊലീസിനെതിരെ കോനാട് ബീച്ചില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ. ഇന്ന് വൈകിട്ട് 5 മണിക്കാണ് പ്രതിഷേധ പരിപാടി. കഴിഞ്ഞ ദിവസം മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ബീച്ചില്‍ ഇരുന്ന യുവാക്കളെ ചൂല്‍ കൊണ്ട് അടിച്ച് ഓടിച്ചിരുന്നു. കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ച സംഭവം സദാചാര പൊലീസിംഗ് അല്ലെന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ വാദം. കുട്ടികളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഇതുവരെയും…

Read More

കോഴിക്കോട് മേപ്പയ്യൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

മേപ്പയ്യൂരിൽ എടത്തിൽമുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റ് പരിക്ക്. വെട്ടേറ്റത് നെല്ലിക്കാത്താഴ സുനിൽ കുമാറി(38)ന്. സംഭവം ഇന്നലെ വൈകീട്ട് അഞ്ചരയ്ക്ക്. ഗുരുതര പരിക്കേറ്റ സുനിൽ കുമാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എടത്തിൽമുക്ക് ടൗണിൽ വെച്ച് സുനിൽകുമാറിനെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയ സുനിൽകുമാറിനെ ഇവിടെ നിന്നും വലിച്ചിറക്കി ആക്രമിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മേപ്പയൂർ ടൗണിൽ…

Read More

കടയ്ക്കലിൽ എഐവൈഎഫ് പ്രവർത്തകരെ ആക്രമിച്ച സംഭവം: 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കാറിൽ വന്ന എഐവൈഎഫ് പ്രവർത്തകരെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ 10 ഡിവൈഎഫ്‌ഐ പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അരുൺ കുമാർ, പ്രവർത്തകരായ ശരത്, വിശാഖ്, അമൃത്, അമൽ, അഭിമന്യു, ശ്രീകാന്ത് എന്നിവരും കണ്ടാലറിയാവുന്ന 3 പേരുമാണു പ്രതികൾ. കഴിഞ്ഞ ദിവസം വൈകിട്ട് കടയ്ക്കൽ ജംക്‌ഷനിൽ കാറിൽ വന്ന എഐവൈഎഫ് പ്രവർത്തകരായ ശ്യാം, അതുൽ എന്നിവരെ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ സംഘം ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്‌ഥലത്തെത്തിയഎഐവൈഎഫ് പ്രവർത്തകർ ഗതാഗതം തടഞ്ഞു. സംഘർഷാവസ്‌ഥയെ തുടർന്നു കൂടുതൽ…

Read More
error: Content is protected !!