ടീം ചുവടിന്റെ ഓണാശംസകൾ
ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയും വർണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും സമ്പൽ സമൃദ്ധിയുടെയും ഓണനാളിൽ ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുകയാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ഓണാഘോഷങ്ങൾ തുടങ്ങും. മഹാബലി തന്റെ പ്രജകളെ കാണുവാൻ വർഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതൽ…