
ചടയമംഗലത്ത് ഗൃഹ നാഥനെ ജെ സി ബിയുടെ ബക്കറ്റ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി ; വധ ശ്രമത്തിന് കേസ് എടുത്ത് പോലീസ്
തെരുവിൻ ഭാഗത്ത് അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് വീട്ടിലേക്കുള്ള വഴി കിളച്ചു മറിക്കുകയും വീട്ടുകാരെ മർദ്ദിക്കുകയും ചെയ്തതായി ആരോപണം. കഴിഞ്ഞദിവസം രാത്രി 12:30 മണിയോടു കൂടിയാണ് സംഭവം. ചടയമംഗലം തെരുവിൻ ഭാഗം വിളയിൽ വീട്ടിൽ കമലാസനനും കുടുംബവുമാണ് ചടയമംഗലം പോലീസിൽ പരാതി നൽകിയത്. മർദ്ദനത്തിൽ പരിക്കേറ്റ കമലാസനൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.. ഭാര്യയും വികലാംഗയായ മകളും താമസിക്കുന്ന വീട്ടിലാണ് രാത്രി അക്രമികൾ അതിക്രമിച്ച് കയറിയത്. എന്നാൽ വഴി സംബന്ധിച്ച് നേരത്തെ തന്നെ പരാതികൾ നിലനിൽക്കുന്നതായി ആരോപണ…