
അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ കൂട്ടായ പ്രതിരോധം തീർക്കാം നിർദ്ദേശവുമായി ജില്ലാ കളക്ടർ
അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ കൂട്ടായ പ്രതിരോധം തീർക്കാം സർക്കാർ അനുശാസിക്കുന്ന മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രതിരോധം തീർക്കാൻ എല്ലാവരും കൈകോർക്കണം. കെട്ടിക്കിടക്കുന്നവെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക. വാട്ടര്‍ തീംപാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം ക്‌ളോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക. ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക. മലിനമായ ജലത്തില്‍ മുങ്ങികുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണമായി ഒഴിവാക്കുക. കിണറിലെ വെള്ളം ക്‌ളോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക. വെള്ളം സംഭരിക്കുന്ന…