
ചിതറ പഞ്ചായത്തിലെ അങ്കണവാടികളുടെ ജല വിതരണ കണക്ഷൻ ജലവിഭവ വകുപ്പ് വിഛേദിച്ചു;പ്രശ്‌നത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ
വെള്ളക്കരം കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് ചിതറ പഞ്ചായത്തിലെ അങ്കണവാടികളുടെ ജല വിതരണ കണക്ഷൻ ജലവിഭവ വകുപ്പ് വിഛേദിച്ചു . ഇന്നലെ രാവിലെ അങ്കണവാടികളിൽ എത്തിയ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് കണക്ഷൻ വിഛേദിച്ചത്. രണ്ടര വർഷത്തെ കുടിശികയാണ് മിക്ക അങ്കണവാടികൾക്കും ഉള്ളത്. ചിതറ പഞ്ചായത്താണ് വെള്ളക്കരം അടയ്ക്കേണ്ടത്. 46 അങ്കണവാടികളാണ് പഞ്ചായത്തിൽ ഉള്ളത്. ഒട്ടേറെ തവണ വെള്ളക്കരം അടയ്ക്കണമെന്ന് കാണിച്ചു ജലവിഭവ വകുപ്പ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് അടച്ചില്ല. കിണർ ഇല്ലാത്ത അങ്കണവാടികളിൽ വെള്ളത്തിന് ആശ്രയം ജലഅതോറിറ്റി…