പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ഇനി മുതൽ ഫീസ്
പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ചുങ്കം ചുമത്തി ദ്രോഹിക്കുന്ന കേരള സർക്കാരിന്‍റെ ജനവിരുദ്ധ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക നായകര്‍ രംഗത്ത്. ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആർക്കെങ്കിലും പ്രകടനം നടത്തണമെങ്കിൽ 2000 രൂപ ഫീസായി നൽകി പൊലീസിന്‍റെ അനുവാദം വാങ്ങണം. അങ്ങനെ പ്രകടനം നടത്താൻ എത്രപേർക്കു കഴിയും? എത്ര സമര സംഘടനകൾക്കു കഴിയും? ഇനി ഈ ഉത്തരവുപ്രകാരം പ്രകടനമോ പൊതുയോഗമോ പ്രതിഷേധമോ നടത്താൻ ഒരുങ്ങുന്നവർ അത്രയും സമ്പന്നരാവണം. ജനാധിപത്യത്തെ അവഹേളിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണിത്. പാതയോരത്തെ പ്രകടനങ്ങൾ…