കെഎസ്ആർടിസി ബസ് കത്തി നശിച്ചു

ദേശീയപാതയിൽ ചെമ്പകമംഗലത്ത് കെഎസ്ആർടിസി ബസ് പൂർണമായും കാത്തി നശിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ബസ് ആണ്. രാവിലെ 8 30നാണ് സംഭവം. ആറ്റിങ്ങൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഓർഡിനറി ബസ്..ചെമ്പകമംഗലത്ത് വച്ച് ബസ് ബ്രേക്ക് ഡൗൺ ആയി. യാത്രക്കാരെ പൂർണമായും ഇറക്കിയതിനു ശേഷം വണ്ടി മുന്നോട്ട് തള്ളി നീക്കി ഇട്ടു. ഡ്രൈവറും കണ്ടക്ടറും ബസ്സിനകത്ത് തന്നെ ഇരിക്കുകയായിരുന്നു.പുക ഉയരുന്നത് അവർ കണ്ടു. കുറച്ചു കഴിഞ്ഞ് ബസ്കത്തുകയായിരുന്നു.ആളപായമില്ല. ഷോർട്ട് സർക്യൂട്ട് ആണെന്ന് പറയപ്പെടുന്നു.

Read More
error: Content is protected !!