fbpx

ചിതറ തൂറ്റിക്കലിൽ ചെണ്ടുമല്ലി പൂ വിളവെടുപ്പ് നടന്നു

ചിതറ തൂറ്റിക്കലിൽ അമൃത ഭവനിൽ ജയലാലും റീന കുമാരിയും ഓണത്തിന് മുന്നോടിയായി ചെയ്ത ചെണ്ടുമല്ലി കൃഷിയാണ് വിളവെടുത്തത്. ചിതറ ഗ്രാമപ്പഞ്ചായത്ത് ക്ഷേമ കാര്യ ചെയർപേഴ്‌സൺ പുതുശ്ശേരി സിന്ധു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. Cds ചെയർപേഴ്‌സൺ ,മുൻ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ അനവധി പേരാണ് വിളവെടുപ്പിന് പങ്കാളിത്തം വഹിച്ചത് .

Read More

ചിതറയിൽ പ്ലസ് വൺവിദ്യാർഥിനിയെ വീട്ടി നുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചിതറ ഇരപ്പിൽ വേങ്ങവിള വീട്ടിൽ ബാബു വിമല ദമ്പതികളുടെ മകൾ 16 വയസ്സുള്ള ശരണ്യയെ ആണ് വീട്ടിനോട്‌ ചേർന്നുള്ള പഠന മുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മരണപ്പെട്ട ശരണ്യ ചിതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കുട്ടിയുടെ മാതാവാണ് കൂട്ടി തൂങ്ങി നിൽക്കുന്ന നിലയിൽ കാണുന്നത് . ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു . മൃതദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി. ചിതറ പോലീസ്…

Read More

ചിതറ ശ്രീകൃഷ്ണൻ കോവിലിന് സമീപം ആൽത്തറ അടച്ചു കെട്ടിയതായി പരാതി

ചിതറ ശ്രീകൃഷ്ണൻ കോവിലിന് സമീപം PWD റോഡ് പുറമ്പോക്കിൽ സ്ഥിതി ചെയ്യുന്ന ആൽത്തറ കെട്ടി അടച്ചതായി വ്യാപക പരാതി. അമ്പല വിശ്വാസികളും ബസ് യാത്രികരും പൊതു ജനങ്ങളും വിശ്രമിക്കാൻ ഉപയോഗിച്ചിരുന്ന ആൽത്തറയാണ് ക്ഷേത്ര കമ്മിറ്റി കെട്ടി അടച്ചത്. ഈ നടപടിയിലാണ് നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നത്. ആൽത്തറ അടച്ചു പൂട്ടിയ ഭാഗം പൊളിച്ചു പഴയ സ്ഥിതിയിൽ ആക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.

Read More

ചിതറ ആയിരകുഴിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു

ചിതറ ആയിരകുഴിയിൽ വീട്ടിനുള്ളിൽ മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി . ആയിരിക്കുഴി പാലമൂട്ടിൽ വീട്ടിൽ 52 വയസുകാരൻ വിശ്വനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി പുറത്ത് കാണാതിരുന്ന വിശ്വനാഥനെ തിരക്കി സുഹൃത്തുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ വിശ്വനാഥനെ കാണുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. ഒറ്റയ്ക്ക് താമസിച്ചിരുന്ന വിശ്വനാഥന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. അസുഖം മൂർച്ഛിച്ചാണ് മരണപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ചിതറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു . മൃതദേഹം…

Read More

വയനാട്ടിലെ ജനങ്ങൾക്ക്  കൈത്താങ്ങായി ചിതറ സ്വദേശിയായ വിദ്യാർത്ഥിനി

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റൂഷിൻ എസ് സജീറിന് ലഭിച്ച ക്യാഷ് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വയനാട് ദുരിത ബാധിതരെ സഹായിക്കാനാണ് സംഭാവന നൽകിയത്. ചിതറ വളവുപച്ച സ്വദേശിയായ റൂഷിൻ വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂൾ മാനേജർ സജീറിൻ്റെയും സിബിലയുടെയും മകളാണ്.

Read More

ആര്യൻകാവ് ചെക്ക്പോസ്റ്റിന് സമീപം വൻ രാസലഹരി വേട്ട;ചിതറ സ്വദേശികൾ പിടിയിൽ

L/O ADGP M R അജിത്കുമാർ IPS ന്റെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.K M സാബു മാത്യു IPS ന്റെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്ന പരിശോധനയിൽ കൊല്ലം ജില്ലാ അതിർത്തിയായ ആര്യൻകാവ് ചെക്ക് പോസ്റ്റിന് സമീപം വച്ച് ബാംഗ്ലൂർ നിന്നും കാർ മാർഗം കൊണ്ടുവന്ന 25 gm MDMA സഹിതം…

Read More

ചിതറ മുതയിലിൽ കടബാധ്യതും , മൈക്രോഫിനാൻസ് കാരുടെ സമ്മർദ്ദവും കാരണം യുവാവ് ജീവനൊടുക്കി

കടബാധ്യതയും, മൈക്രോഫിനാൻസ് കാരുടെ സമ്മർദ്ദവും മൂലം കടയ്ക്കൽ മുതയിൽ പെരുമന മൂലയിൽ വീട്ടിൽ അരുൺ (29) ആണ് വാടകവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്നും പണമിടപാട് നടത്തി കുടിശ്ശിക വരുത്തിരുന്നു അരുൺ. തുടന്ന് കഴിഞ്ഞ ദിവസം മൈക്രോഫിനാൻസ് ജീവനകാർ അരുണിനെ വിളിക്കുകയും കുടിശ്ശിക തീർത്ത് പണമിടപാട് നടത്തണമെന്ന് ആവിശ്യപ്പെടുകയും ചെയ്തിരുന്നു. അടുത്ത ദിവസം തന്നെ കുടിശ്ശിക തീർക്കാമെന് മൈക്രോ ഫിനാൻസ് ജീവനക്കാരോട് അരുൺ പറഞ്ഞതായി വീട്ടുകാർ പറയുന്നു . അടുത്ത ദിവസം അരുണിനെ…

Read More

ചിതറയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ കിണറ്റിൽ വീണു പരിക്കേറ്റു

ചിതറ – കൊച്ചാലുംമൂട് ആണ് അപകടം നടന്നത് കൊച്ചാലുംമൂട് ദീപം സദനത്തിൽ ബാബുവിൻ്റെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കിണർ വൃത്തിയാക്കാൻ കയറു മാർഗം കിണറ്റിലേക്ക് ഇറങ്ങുമ്പോഴാണ് കയറിൽ നിന്ന് പിടിവിട്ട് കിണറ്റിനുള്ളിൽ വീണ് പരിക്കേറ്റത്. സംഭവത്തിൽ കൊച്ചാലും മുട് സ്വദേശി അനിൽ 47 നാണ് പരിക്കേറ്റത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

ചിങ്ങേലി ആൽഫ കോളേജിന്റെ ആദ്യ ഹൈസ്‌കൂൾ ശാഖ ചിതറയിൽ പ്രവർത്തനമാരംഭിച്ചു

ചിങ്ങേലി ആൽഫ കോളേജിന്റെ ആദ്യ ഹൈസ്‌കൂൾ ശാഖ ചിതറയിൽ പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ 26 വർഷങ്ങളായി സമാന്തര വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായ ആൽഫ SSLC വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പരിശീലനം ഉറപ്പാക്കിയാണ് പുതിയ സെന്റർ തുറന്നിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗം കൊല്ലം ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴസൺശ്രീമതി ജെ നജീബത്ത് ബീവി ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ പ്രവർത്തനോദ്ഘാടനം ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മടത്തറ അനിൽ നിർവഹിച്ചു. ആൽഫ ചിതറ സെന്റർ…

Read More

ചിതറ ബൗണ്ടർമുക്ക് സ്വദേശിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ നൽകി അഞ്ചൽ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരകേ നൽകി മാതൃകയായി അഞ്ചലിലെ ലോട്ടറി വ്യാപാരി സുജാത.കടയ്ക്കൽ കിഴക്കുംഭാഗം ബൗണ്ടർ മുക്ക് സ്വദേശിനി റീജയുടെ ഫോൺ അഞ്ചൽ വട്ടമൺ പാലത്തിന് സമീപത്താണ് നഷ്ടപ്പെട്ടത്. അഞ്ചലിലും പരിസര പ്രദേശത്തും നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന സുജാതയ്ക്കാണ് ഫോൺ കളഞ്ഞു കിട്ടിയത്. പിന്നീട് റീജ നഷ്ടപ്പെട്ട ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത സുജാത ഫോൺ തൻ്റെ കൈവശമുളളതായി അറിയിക്കുകയും പിന്നീട് ഫോൺ റീജയ്ക്ക് തിരികേ നൽകുകയും ചെയ്തു

Read More