Headlines

കടയ്ക്കൽ ഹോട്ടലുടമയുടെ പണം കവർന്നു; ചിതറ കുറക്കോട് സ്വദേശി പിടിയിൽ

കൊല്ലം കടക്കൽ കുറ്റിക്കാട് ചായകുടിക്കാൻ എത്തിയ ഹോട്ടൽ ഉടമസ്ഥയുടെ പണമടങ്ങിയ ബാഗ് കവർന്ന കേസിൽ നിരവധി മോഷണ കേസിലെ പ്രതിയായ ചിതറ കുറക്കോട് കിഴക്കിൻകര പുത്തൻ വീട്ടിൽ 56വയസ്സുള്ള അയൂബ് കടക്കൽ പോലീസിന്റെ പിടിയിൽ… പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അവർ ഭയക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വത്തിന്റെ തുല്യ പരിഗണനയുടെയുമായ ആശയമാണ്

പുതിയ പാർലമെന്റിൽ നമ്മുടെ ജനപ്രതിനിധികൾ സമ്മേളിച്ചു തുടങ്ങി. ആദ്യ ദിനം തന്നെ എല്ലാ അംഗങ്ങൾക്കും ഭരണ ഘടനയുടെ പകർപ്പും നൽകിഎന്നാൽ അത് തന്നെ വിവാദമായിരിക്കുകയാണ്. എം പി മാർക്ക് നൽകിയ ഭരണ ഘടന പകർപ്പുകളിൽ “സോഷ്യലിസവും , മതേതരത്വവും ” ഇല്ലെന്നാണ് കോൺഗ്രസ് ആരോപണം അതിന്റെ ആവശ്യമില്ല എന്ന മട്ടിലാണ് ബിജെപിയുടെ പ്രതികരണംഭരണ ഘടനയുടെ ആമുഖത്തിൽ മതേതരത്വവും സോഷ്യലിസവും ആദ്യം ഉണ്ടായിരുന്നില്ല എന്നും ബിജെപി നേതാക്കൾ പറയുന്നു. ആമുഖത്തിൽ നിന്നും മാറ്റിയത് കൊണ്ട് മാത്രം മതേതരത്വം ഇന്ത്യൻ…

Read More

ചിതറ പെട്രോൾ പമ്പിലെ കൊലപാതകം ;ചിതറ പോലീസ് വെറുതെ വിട്ടവരും കുരുങ്ങും

ചിതറ പെട്രോൾ പമ്പിൽ ഓണം നാളിൽ സുഹൃത്തുക്കളായ അഞ്ചുപേർ ഒരു വാഹനത്തിൽ എത്തുകയും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ദർപ്പക്കാട് സ്വദേശിയായ സെയ്ദാലിയെ സഹോദരങ്ങളായ ഷാനും ഷെഹിനും ചേർന്ന്  തറയോട് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിൽ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്ത  രണ്ട് പേരെ ചിതറ പോലീസ് വെറുതെ വിട്ടിരുന്നു . എന്നാൽ സെയ്ദാലിയുടെ കുടുംബം നിരന്തരം വെറുതെ വിട്ടവർക്കും ഈ കൊലപാതകത്തിൽ പങ്കുണ്ട് എന്ന് കാട്ടി മുഖ്യമന്ത്രിക്കും DYSP ,ഡിജിപി…

Read More

കിഴക്കുംഭാഗം പാങ്ങോട് റോഡ് സൈഡിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി; കർശന നടപടിയെന്ന് ചിതറ പഞ്ചായത്ത് പ്രസിഡന്റ്

കിഴക്കുംഭാഗം – പാങ്ങോട് റോഡിൽ മംഗലപ്പള്ളി മുതൽ തലവരമ്പ് വരെയുള്ള റോഡിന്റെ വശങ്ങളിൽ മാലിന്യ തള്ളിയവരെ നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി ചിതറ പൊലീസ്. തിരുവോണ ദിവസം രാവിലെ ആണ് ആറു ചാക്കുകളിൽ മാലിന്യം റോഡിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഒരുമിച്ചു ചാക്കുകൾ പരിശോധന നടത്തി. മാലിന്യത്തിൽ നിന്നു ലഭിച്ച ബിൽ നാട്ടുകാർ ചിതറ പൊലീസിന് കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം കല്ലറയിൽ പ്രവർത്തിക്കുന്ന വിനോദ് എന്നയാളുടെ പച്ചക്കറി കടയിൽ നിന്നും തള്ളിയ മാലിന്യമാണെന്നു…

Read More

ചിതറയിൽ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു

ഇന്ന് വൈകുന്നേരം ആറരയോടെ ദർപ്പക്കാട് സ്വദേശികൾ ആയ അഞ്ച് പേർ  ഒരു വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ചിതറ പെട്രോൾ പമ്പിൽ എത്തുകയും വാക്ക് തർക്കത്തിൽ ആകുകയും ചെയ്തു. തുടർന്ന്  ദർപ്പക്കാട് സ്വദേശിയായ സെയ്ദാലി എന്നറിയപ്പെടുന്ന ബൈജുവിനെ വാഹനത്തിൽ നിന്നും പിടിച്ചിറക്കി സുഹൃത്തുകളായ രണ്ട് പേർ ഇന്റെർ ലോക്ക് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് തറയിൽ വീണ ബൈജുവിനെ വീണ്ടും തലയ്ക്ക് അടിച്ചു. മർദ്ദിച്ചവർ സഹോദരങ്ങളാണ് എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. ഷാജഹാൻ, നിഹാസ് എന്നിവരെ  സംഭവ സ്ഥലത്ത്…

Read More

2014 ൽ ചിതറയിൽ 14 വയസ്സ് കാരിയെ പീഡിപ്പിച്ചു മുങ്ങിയ കേസിലെ പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു

2014 ൽ നടന്ന സംഭവത്തിലാണ് പ്രതി പിടിയിലായത്. ബംഗാൾ സ്വദേശി റഷീദ് ഇസ്ലാം ചിതറയിൽ റബ്ബർ സംസ്കരണ യൂണിറ്റിൽ ജോലി ചെയ്ത് വരികെയായിരുന്നു. ഈ കാലയളവിൽ 14 വയസ്സുകാരിയുമായി അടുപ്പം സ്ഥാപിക്കുകയും പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയം നോക്കി വീട്ടിൽ എത്തി പീഡിപ്പിക്കുകയുമായിരുന്നു. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയെയും കൊണ്ട് തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞു പെൺകുട്ടിയെ കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയിൽ തമിഴ്നാട്ടിൽ നിന്നും…

Read More

എ ഐ വൈ എഫ് ചിതറ മേഖല കമ്മിറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

AIYF ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം AIYF സംസ്ഥാന സെക്രട്ടറിസ: T T ജിസ്മോൻ ഉദ്ഘാടനം നിർവഹിച്ചു.മേഖല പ്രസിഡൻ്റ് സ: വിഷ്ണു ദത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി സ:രാഹുൽ രാജ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ പ്രശസ്ത കവി ശ്രീ.സനൽ ഡാലും മുഖം മുഖ്യാതിഥി ആയി. CPI ജില്ലാ എക്സിക്യൂട്ടീവ് അംഗം സ:S ബുഹാരി, CPI മണ്ഡലം സെക്രട്ടറി J C അനിൽ,AIYF ജില്ലാ പ്രസിഡൻ്റ് സ: TS നിധീഷ്,ചിതറ പഞ്ചായത്ത് വികസന…

Read More

ചിതറ സത്യമംഗലത്ത് വയോധിക കിണറ്റിൽ വീണ് അപകടം.

ചിതറ : ചിതറ സത്യമംഗലത്ത് വയോധിക കിണറ്റിൽ വീണു. 70 വയസോളം പ്രായമുള്ള വൃദ്ധയാണ് കിണറ്റിൽ വീണത് .സ്വന്തം വീട്ടിലെ കിണറ്റിൽ ആണ് വയോധിക കാൽ വഴുതി വീണത്. തലയ്ക്ക് പരിക്കേറ്റ വയോധികയെ നാട്ടുകാർ രക്ഷപ്പെടുത്തി. കടയ്ക്കൽ ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും നാട്ടുകാർ വൃദ്ധയെ രക്ഷപ്പെടുത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 1

Read More

ചിതറ മതിരയിൽ വൻ കവർച്ച പ്രതികൾ ചിതറ പോലീസിന്റെ പിടിയിൽ

ചിതറ മതിരയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ അഞ്ചുപേർ പോലീസിന്റെ പിടിയിൽ.കൊപ്ര ബിജു, കല്ലുവാതുക്കൽ സ്വദേശി ഷിഹാബുദ്ദീൻ, കുളത്തൂപ്പുഴ സ്വദേശി അനുരാഗ്, വെമ്പായം സ്വദേശി കപാലി നൗഫൽ, പുനലൂർ സ്വദേശി ഷമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ്  ചെയ്തത്. ഇവര്‍ ആഡംബര വീടുകള്‍ കേന്ദ്രികരിച്ച്‌ മോഷണം നടത്തുന്നവരാണ്. കൊല്ലം ചിതറയില്‍ വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും എല്‍ ഇ ഡി ടി വി യുമാണ് സംഘം മോഷ്ടിച്ചത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി കൊപ്ര ബിജുവും…

Read More

DYFI പ്രതിഭാസംഗമവും പഠനോപകരണവിതരണവും

ചിതറ: DYFI കൊച്ചാലുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു.DYFI ചിതറ മേഖല പ്രസിഡന്റ് നിമ്മി അധ്യക്ഷ ആയ പരിപാടിയിൽ DYFI കൊച്ചാലുംമൂട് യൂണിറ്റ് സെക്രട്ടറി ശങ്കർരാജ് സ്വാഗതം ആശംസിച്ചു. DYFI കൊല്ലം ജില്ലാസെക്രട്ടറിയേറ്റംഗം അഡ്വ.എസ്. ഷൈൻകുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. CPI(M) കടയ്ക്കൽ ഏരിയ കമ്മിറ്റിയംഗം കരകുളം ബാബു,CPI(M) ചിതറ ലോക്കൽ സെക്രട്ടറി സുകു,CPI(M) ചിതറ ലോക്കൽ കമ്മിറ്റിയംഗവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഉഷ,CPI(M) കൊച്ചാലുംമൂട് ബ്രാഞ്ച് സെക്രട്ടറി അനീഷ്, DYFI കടയ്ക്കൽ ബ്ലോക്ക് എക്‌സിക്യൂട്ടീവ്…

Read More
error: Content is protected !!