Headlines

ചിതറ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതര പരിക്ക്

ചിതറ APRM സ്കൂളിന് മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ബൈക്കും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതര പരിക്ക് . അമിതവേഗതയിലാണ് ബൈക്ക് വന്നതെന്ന് നാട്ടുകാർ പറയുന്നു. 3പേർക്ക് പരിക്കേറ്റു . 14 വയസുകാരി ഭദ്രയുടെ കാലിനാണ് ഗുരുതര പരിക്കേറ്റത് , കുട്ടിയുടെ പിതാവ് സജീവിനും ബൈക്ക് യാത്രികനും സാരമായി പരിക്കേറ്റു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Read More

ചിതറ ഗ്രാമപ്പഞ്ചായത്ത് ടൗൺഹാളിന് കേരളത്തിലെ ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് നൽകണം ; യൂത്ത് കോൺഗ്രസ്

ചിതറഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ അടിയന്തരമായി പുനരുദ്ധാരണം നടത്തി നിർധന കുടുംബങ്ങളുടെ വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി വിട്ട് നൽകണമെന്നും, കമ്മ്യൂണിറ്റി ഹാളിന് കേരളത്തിലെ ആദ്യത്തെ വനിതാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി.സുമതി സുകുമാരന്റെ പേര് നൽകണമെന്നുമുള്ള ആവശ്യവുമായി യൂത്ത് കോൺഗ്രസ്‌ . യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിവേദനം പഞ്ചായത്ത്‌ പ്രസിഡന്റ് ലീനാ ഓമനദേവന് നൽകി.

Read More

ചിതറയിൽ രണ്ട് പോക്സോ കേസുകളിലായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

ചിതറയിൽ രണ്ട് പോക്സോ കേസുകളിലായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. 17 വയസ്സുകാരി ആയ പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു വന്ന 19 കാരനും 15 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം കാട്ടുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത 27 കാരനെയുമാണ് ചിതറപോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.. ചിതറ മതിര തെറ്റിമുക്ക് ലൈലമൻസീലിൽ 19 വയസ്സുള്ള മുഹമ്മദ് ഫൈസൽ,മാങ്കോട് എരപ്പിൽ വേങ്ങ വിള വീട്ടിൽ 27വയസ്സുള്ള സുമേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷമായിട്ട് 17…

Read More

ചിതറ സ്വദേശിയെ കണ്ടെത്തി ; വാർത്തയെ തുടർന്ന് നിലമേൽ സ്വദേശിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്

ചിതറയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കണ്ടെത്തി . ചുവട് ന്യൂസ് ശ്രദ്ധയിൽ പെട്ട നിലമേൽ സ്വദേശി അശ്വിൻ കൃഷ്ണനെ തിരിച്ചറിയുകയും വീഡിയോ ചിത്രീകരിച്ചു ഞങ്ങൾക്ക് അയച്ചു തരുകയുമായിരുന്നു.ഉടൻ അശ്വിൻ കൃഷ്ണന്റെ ബന്ധുക്കളെ വിവരം ധരിപ്പിച്ചു . ചിതറ പോലീസുമായി ബന്ധുക്കൾ സംസാരിക്കുകയും പോലീസ് അശ്വിൻ കൃഷ്ണനെ കൂട്ടിക്കൊണ്ടു വരികയുമായിരുന്നു

Read More

ചിതറ മാടൻകാവ് തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് യുവതിക്ക് പരിക്ക്

ചിതറ മാടൻകാവ് തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് യുവതിക്ക് പരിക്ക് ചിതറയിൽ വൈകുന്നേരം അഞ്ചരയോടെ മദ്രസ്സയിൽ പോയ കുട്ടിയെ വിളിക്കാൻ പോകവേ ചിതറ മാടൻകാവ് വേടൻ വിളാകം തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് 34 കാരി അജ്നയ്ക്ക് കാലിന് ഗുരുതര പരിക്കേറ്റു. പാലം അപകടവസ്ഥയിലായിരുന്നു . സ്കൂൾ കുട്ടികൾ അടക്കം യാത്ര ചെയ്യുന്ന പാലമാണ് പൊളിഞ്ഞു വീണത് . നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത് . കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ യുവതി ചികിത്സ തേടി .

Read More

ചിതറ പഞ്ചായത്തിൽ ആകെ 82 സ്ഥാനാർഥികൾ ; കൂടുതൽ സ്ഥാനാർഥി കാരിച്ചിറ വാർഡിലും കുറവ് കൊല്ലായിൽ വാർഡിലും

ചിതറ ഗ്രാമപ്പഞ്ചായത്ത് ഇലക്ഷനിൽ ആകെ 82 സ്ഥാനാർഥികൾ മത്സരിക്കും 5 സ്ഥാനാർഥികൾ മത്സരിക്കുന്ന കാരിച്ചിറയിലാണ് കൂടുതൽ പേരുള്ളത് രണ്ട് സ്ഥാനാർഥികൾ ഉള്ള കൊല്ലായിൽ വർഡിലാണ് ഏറ്റവും കുറവ്. കൂടാതെ അരിപ്പ വാർഡിൽ ST വിഭാഗത്തിലെ സ്ഥാനാർഥിയെ ആണ് ബിജെപി കളത്തിൽ ഇറക്കുന്നത്. ആദ്യമായാണ് ചിതറ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ST വിഭാഗത്തിലെ ഒരു സ്ഥാനാർഥിയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത്. സ്ഥാനാർഥി വിവരങ്ങൾ ചുവടെ ചേർക്കുന്നു. വാർഡ് -1 ആയിരക്കുഴി പ്രിയ – LDFബീന – BJPമാലിനി – സ്വതന്ത്ര…

Read More

ചിതറ പോലീസും ജനമൈത്രി പോലീസും സംയുക്തമായി ചിതറ മേഖലയിൽ ഓട്ടോ തൊഴിലാളികളും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

ചിതറ പോലീസും ജനമൈത്രി പോലീസും സംയുക്തമായി ചിതറ മേഖലയിൽ ഓട്ടോ തൊഴിലാളികളും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.ചിതറ ഐ. എസ്. എച്ച്. ഓ അജികുമാർ സാറിന്റെ നേതൃത്വത്തിൽ എസ്. ഐ ശരത്, എസ്. ഐ. അജിത് ലാൽ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി മെമ്പർ അഖിൽ, ഏരിയ കമ്മിറ്റി മെമ്പർ വിഷാദ് എന്നിവർ പങ്കെടുത്തു.

Read More

ഓയിൽ ഫാം ചിതറ എസ്റ്റേറ്റിൽ അത്യാവശ്യ ഘട്ടത്തിൽ ഓടിയെത്താൻ പുതിയ വാഹനം

ഓയിൽ പാം ചിതറ എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് അപകട ഘട്ടങ്ങളിൽ അത്യാവശ്യസർവ്വീസ് നടത്തുന്നതിനുവേണ്ടി എമർജൻസി സർവ്വീസ് വാഹനം മാനേജ്മെൻ്റ് ഏർപ്പെടുത്തി.പ്രസ്തുത വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഓയിൽ പാം ബഹു:ചെയർമാൻ R’ രാജേന്ദ്രൻ നിർവ്വഹിച്ചു. മാനേജിംഗ് ഡയറക്ടർ ശ്രീ.ജോൺ സെബാസ്റ്റ്യൻ, സീനിയർമാനേജർ, മാനേജരന്മാർ, മറ്റ് ഓയിൽ പാം ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനാ നേതാക്കൾ, പ്രീയപ്പെട്ട തൊഴിലാളി സുഹൃത്തുക്കൾ, സഹോദരിമാർ അടക്കംധാരാളം പേർ പങ്കെടുത്തിരുന്നു

Read More

ചിതറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് പാമ്പ് കടിയേറ്റു

ചിതറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് പാമ്പ് കടിയേറ്റ് മുതയിൽ വാർഡിലെ സുധ എന്ന തൊഴിലാളിക്കാണ് കടിയേറ്റത് . ഉടൻ തന്നെ മറ്റ് തൊഴിലാളികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും. അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Read More

ചിതറ പഞ്ചായത്തിലെ സുകുമാരന് ഇനി കെട്ടുറപ്പുള്ള വീട്

ചിതറ ഗ്രാമപ്പഞ്ചായത്തിൽഅതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടെ സുകുമാരന് കെട്ടുറപ്പുള്ള വീട് വച്ചു നൽകി. ചിതറ പഞ്ചായത്തിൽ കണ്ടത്തിയ 60 അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 4 പേർക്ക് മണ്ണും വീടും ഇല്ലത്ത അവസ്ഥയിലായിരുന്നു. 4 പേർക്കും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വാങ്ങി വീട് വച്ച് നൽകി പഞ്ചായത്ത് പ്രോജക്ട്‌വച്ച് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉള്ള പദ്ധതികൾ നടപ്പിലാക്കി . സുകുമാരന് ചിതറ ഗ്രാമപ്പഞ്ചായത്തിലെ മതിരവാർഡിൽ നടത്തിയ വികസനോത്സവത്തിൽ വച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ…

Read More
error: Content is protected !!