Headlines

ചിതറ പൊലീസിന് നേരെ പ്രതിഷേധം ; മടത്തറയിൽ വ്യാപാരികളും പൊലീസും തമ്മിൽ വാക്കേറ്റം

മടത്തറയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ സാധനം മേടിക്കാൻ എത്തുന്നവരുടെ  വാഹനങ്ങൾക്ക് ഫൈൻ അടിച്ചു നൽകുന്നതുമായി ബന്ധപ്പെട്ടാണ് പോലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റം ഉണ്ടായത്. പതിവ് പോലെ ഫൈൻ അടിക്കാൻ എത്തിയപ്പോൾ നാട്ടുകാരും വ്യാപാരികളും പൊലീസിന് നേരെ തിരിയുകയായിരുന്നു. വൈകുന്നേരം ആയി കഴിഞ്ഞാൽ മടത്തറ ജംഗ്ഷനിൽ ആർക്കും എത്താൻ കഴിയാത്ത അവസ്ഥയാണ് എന്നുള്ള ആരോപണമാണ് വ്യാപാരികൾ നടത്തുന്നത്. തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത് എന്ന് പോലീസും പറയുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ ശ്രീ കൃഷ്ണൻ കോവിലിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയ ദശമി നാളിൽ ശ്രീ കൃഷ്ണൻ കോവിൽ ചിതറയിൽ അനവധി കുട്ടികളാണ് ആദ്യമായി അക്ഷരങ്ങൾ എഴുതാൻ എത്തിയത് . ചിതറയിലും പരിസര പ്രദേശങ്ങളിലും ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരം നൽകിയിരുന്നു . നല്ല ഭക്തജന തിരക്ക് ആയിരുന്നു ക്ഷേത്രങ്ങളിൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറയിൽ മാലിന്യക്കുഴിയിൽ വീണ കുതിരയെ രക്ഷപ്പെടുത്തി

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ മാലിന്യക്കുഴിയിൽ വീണ കുതിരയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ചിതറ മാങ്കോട് വി.ആർ.വനിൽ രാധാമണിയുടെ വീട്ടിൽ റബർഷീറ്റ് അടിക്കുന്ന മെഷീൻ സ്ഥാപിച്ചിരിക്കുന്നതിനു സമീപത്തെ മാലിന്യ ക്കുഴിയിൽ അമാനി മൻസിലിൽഫസിലുദീന്റെ വളർത്തുകുതിര വീഴുകയായിരുന്നു. കടയ്ക്കൽ ഫയർ സ്റ്റേഷൻ അസി.സ്റ്റേഷൻ ഓഫിസർമാരായ നിതിൻ, സനിൽ, രജിത്, ഷെമിൻ, രജിത്ത്, ദീപക് എന്നിവരാണ് കുതിരയെ രക്ഷപ്പെടുത്തിയത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പെരുമഴ ചിതറ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ കൃഷിനാശം  വീടുകളിൽ വെള്ളം കയറി

പെരുമഴയിൽ ചിതറ പഞ്ചായത്തിലും വിവിധ ഇടങ്ങളിൽ വെള്ളം കയറുന്നു.അരിപ്പൽ വാർഡിൽ  വേങ്കൊല്ല തേരിക്കടയിൽ  രഞ്ജിത്ത് എന്ന ആളുടെ വീട്ടിൽ വെള്ളം കയറി , ചിറവൂർ വാർഡിലെ കുളത്തറ ഏലാ മുഴുവൻ വെള്ളത്തിനടിയിൽ ആയുട്ടുണ്ട് . ചെറുതും വലുതുമായ തോടുകൾ എല്ലാം കര കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലുമാണ് . പൊതുജനങ്ങൾ അതീവ ശ്രദ്ധ പാലിക്കണം. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ സ്വദേശി അൻവർഷാ എന്ന വേറിട്ട കർഷകൻ..

അൻവർഷാ എന്ന വേറിട്ട കർഷകൻ..നാട്ടിൽ അന്യം നിന്നു പോകുന്ന നെൽകൃഷി അതിന്റെ പാരമ്പര്യം ഒട്ടും ചോരാതെ പുതുതലമുറയിലേക്ക് പകർന്നു നൽകാൻ അവസരം ഒരുക്കിയിരിക്കുകയാണ് ഈ കർഷകൻ. പരമ്പരാഗത രീതിയിൽ നിലമൊരുക്കിയത് തന്നെ നയന മനോഹരമായ കാഴ്ചയാണ്. അൻവർ ഷാൻ യാസീൻ മൻസിൽ കുളത്തറ ചിതറ, എന്ന കർഷകൻ ചിതറ കൃഷിഭവന്റെയും സർവീസ് സഹകരണ ബാങ്കിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നിലമൊരുക്കി വിത്തിടാൻ പാകത്തിന് തയ്യാറാക്കി. മണ്ണിന്റെ മണമുള്ള കൃഷിയിടത്തിൽ വിത്ത് വിതയ്ക്കാൻ അവസരം കിട്ടിയത് ചിതറ എൽപിഎസിലെ കുട്ടികൾക്കും….

Read More

ചിതറ പഞ്ചായത്തിൽ ഇരുപത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നെൽകൃഷി

ചിതറ ഗ്രാമപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും നേതൃത്വത്തിൽ തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കി നെൽകൃഷി ചെയ്യുന്നതിന്റെ ന്റെ ഭാഗമായി കനകമല വാർഡിൽ  പാലാംകൊണം ഏലായിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ജീവ ജെ എൽ ജി എന്ന പേരിൽ കൃഷിക്കൂട്ടം രൂപീകരിച്ചു. നിലം കൃഷിയോഗ്യമാക്കി . നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ കർമ്മം ചിതറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.മടത്തറ അനിലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം എസ് മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവർത്തികൾക്ക് നേതൃത്വം വഹിച്ച…

Read More

സഹോദരിയെ പ്രണയിച്ചതിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം ; സംഭവം ചിതറയിൽ

പ്രണയപകയിൽ കൊലപ്പെടുത്താൻ ശ്രമം  സംഭവം ചിതറയിൽ യുവാവിനെ ആക്രമിച്ചു കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച  നാല് പേർ ചിതറ പോലീസിന്റെ പിടിയിൽ ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തുചിതറ സ്വദേശി ഉണ്ണി കുമാറിനാണ് മർദനം ഏറ്റത്.പ്രതികളിൽ ഒരാളുടെ സഹോദരിയുമായി ഉണ്ണി കുമാർ പ്രണയത്തിൽ ആയിരുന്നു . അതിന്റെ വിരോധത്തിലാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് ഉണ്ണികുമാർ പറയുന്നത്. പഞ്ചായത്ത് കിണറിന് സമീപം ഇരുന്ന് ആഹാരം കഴിക്കുകയായിരുന്ന ഉണ്ണി കുമാറിനെ പ്രതികൾ കയ്യിൽ കരുതിയ തോർത്ത് ഉപയോഗിച്ച് കഴുത്ത്…

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ പിക്കപ്പ് വാനും  ആംബുലൻസും കൂട്ടിയിടിച്ച് അപകടം

ചിതറ കല്ലുവെട്ടാംകുഴിയിൽ പിക്കപ്പ് വാനും  ആംബുലൻസും കൂട്ടിയിടിച്ച് അപകടം ചിതറ കല്ലുവെട്ടാംകുഴിയിൽ അൽപം മുമ്പാണ് അപകടം സംഭവിച്ചത് .ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കടയ്ക്കൽ മുക്കുന്നം സ്വദേശിയായ ഇരുപത്തിയാറു വയസ്സുളള മുനീറിനാണ് പരുക്കേറ്റത്. ചിതറയിൽ നിന്നും  കല്ലുവെട്ടാംകുഴി ഭാഗത്തേക്ക് പോയ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത് . ആംബുലൻസ് ഓവർ സ്പീഡിൽ ആയിരുന്നു എന്നാണ് ദൃശസാക്ഷികൾ പറയുന്നത്. ആംബുലൻസ് ഡ്രൈവറുടെ കാലുകൾക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. കടയ്ക്കലിലെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ഗുരുതര പരുക്കേറ്റ ആബുലൻസ് ഡ്രൈവറെ…

Read More

ചിതറ എൽ പി എസ് സ്കൂളിന്  സമീപം  മരച്ചില്ല ഒടിഞ്ഞു യാത്രക്കാർക്ക് ഭീക്ഷണി ഉയർത്തി നിൽക്കുന്നു

ഒരശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാം . ചിതറ എൽ പി എസിന് സമീപം റോഡിലേക്ക് മരച്ചില്ല ഒടിഞ്ഞു അപകടാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. വാഹന യാത്രക്കാർക്കും കാൽനടകാർക്കും ഭീക്ഷണിയായി നിൽക്കുകയാണ് .കഴിഞ്ഞ ദിവസം കിഴക്കുംഭാഗത്ത്  റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ മുകളിലേക്ക്  സമീപത്തുണ്ടായിരുന്ന മരത്തിൻ്റെ ചില്ല ഒടിഞ്ഞു വീണ് അപകടം ഉണ്ടായിരുന്നു…

Read More

ചിതറ ഉണ്ണിമുക്കിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ  ഇടിച്ചു തെറിപ്പിച്ചു

ചിതറ ഉണ്ണിമുക്കിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ  ഇടിച്ചു തെറിപ്പിച്ചു . ആളപായമില്ല നിർത്തി ഇട്ടിരുന്ന സ്കൂട്ടറിലേക്ക്  swift കാർ ഇടിച്ചു കയറുകയായിരുന്നു . ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത് . അടുത്തുള്ള മരത്തിലേക്ക് ഇടിച്ചു കയറിയാണ് വാഹനം നിന്നത് . മഴ തുടരുന്ന സാഹചര്യത്തിൽ അശ്രദ്ധമായ ഡ്രൈവിങ് ചിലപ്പോൾ വലിയ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാം . വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!