Headlines

ചിതറ സത്യമംഗലത്ത് കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരുടെ ജീവകാരുണ്യ പ്രവർത്തനം

കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ  മാസംതോറും ഒരു ചെറിയ തുക മാറ്റി വച്ചുകൊണ്ട്  കഴിയുന്ന എളിയ സഹായം  വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി ചിതറ പഞ്ചായത്തിൽ സത്യമംഗലത്ത് ഇരു വ്യക്കകളും തകരാറിലായ ബധിരനും മൂകനുമായ തൗഫീഖിന് നൽകി ഉദ്യോഗസ്ഥരുടെ വാക്കുകളിലേക്ക് NIBAPO CHARITY(NINENTY BATCH POLICE CHARITY) കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എല്ലാ മാസവും ഒരു ചെറിയ തുക മാറ്റി…

Read More

ചിതറ വളവുപച്ചയിൽ വാഹനാപകടം അഞ്ചു പേർക്ക് പരിക്ക്

കടയ്ക്കൽ മടത്തറ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് വെളുപ്പിനാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നത് പേഴ്‌മൂഡ് സ്വദേശികളാണ് എന്നുള്ള വിവരങ്ങളാണ്  അറിയാൻ കഴിയുന്നത്.  അപകടം നടന്ന ഉടൻ തന്നെ ചിതറ പോലീസ് എത്തി പോലീസ് വാഹനത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിയുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ ശ്രീകൃഷ്ണൻ കോവിലിന് സമീപം കോഴി വേസ്റ്റ് തള്ളി സാമൂഹ്യ വിരുദ്ധർ

ചിതറ ശ്രീ കൃഷ്ണൻ കോവിൽ ക്ഷേത്രത്തിന് സമീപം കാവിനടുത്താണ് കോഴി വേസ്റ്റ് ചാക്കിൽ കെട്ടി കൊണ്ട് നിക്ഷേപിച്ചത്. ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ. പട്ടികൾ വേസ്റ്റുകൾ കടിച്ചു വലിച്ചു പുറത്തേക്ക് ഇട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ആകാം ചാക്കിൽ കെട്ടി വേസ്റ്റ് കൊണ്ട് ഇട്ടത് എന്ന് അമ്പല കമ്മിറ്റിക്കാർ പറയുന്നു. Cctv  ലക്ഷ്യമാക്കി അന്വേഷണം നടത്തി വരികയാണ് . ക്ഷേത്ര പരിസരത്ത് ഇത് പോലെ കോഴി വേസ്റ്റ് ഇട്ടത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന അഭിപ്രായമാണ് പ്രദേശ…

Read More

ചിതറ കോത്തലയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

ചിതറ കോത്തലയിൽ മൂർഖൻ പാമ്പിനെ പിടികൂടി അഞ്ചൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടികൂടിയത് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ നാട്ടുകാരാണ് പാമ്പിനെ കണ്ടത് . രണ്ട് പാമ്പ് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു എന്നാൽ ഒരു പാമ്പിനെ മാത്രമേ പിടികൂടാൻ സാധിച്ചിട്ടുള്ളൂ. ഇതിന് മുമ്പും ഈ പ്രദേശത്ത് നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ പേഴുംമൂട് യു.പി.എസിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു

ചിതറ പേഴുംമൂട് യു.പി.എസിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു. സീനിയർ ടീച്ചർ ശോഭാ സി.എൽ അധ്യക്ഷനായ ചടങ്ങിൽ അറബിക് അധ്യാപകനും രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ നിറസാന്നിധ്യവുമായ ഫൈസൽ നിലമേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ വി. കെ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ഉദ്ഘാടനം ചെയ്തു. ദീപ, അഭിരാമി അജിത്ത്,അമൃത, അഞ്ജന കൃഷ്ണൻ എന്നിവർ ആശംസകൾ നേരുന്നു. അഷറഫിന്റെ നന്ദിയോട് കൂടി പരിപാടി അവസാനിച്ചു. അറബി പഠിക്കുന്ന നാല്പതോളം കുട്ടികൾ വിവിധ പരിപാടികളിൽ…

Read More

ചിതറ സപ്ലൈകോയുടെ മുന്നിൽ ചിതറ മടത്തറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

സപ്ലൈ കോ മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾക്ക് അമിത വിലയാണ് എന്ന് ആരോപിച്ചു കൊണ്ട് കേരളത്തിലെ മുഴുവൻ മാവേലി സ്റ്റോറുകളിലും  കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു അതിന്റെ ഭാഗമായി ചിതറ മടത്തറ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ ധർണ നടത്തി ധർണയുടെ അധ്യക്ഷനായി മടത്തറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്   പി ജി സുരേന്ദ്രൻ   സംസാരിച്ചു  സ്വാഗതം ഷമീം പറഞ്ഞു. പരിപാടിയുടെ   ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്യാസ് റാവുത്തർ ഉദ്ഘാടനം ചെയ്തു…

Read More

ചിതറ സ്വദേശി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തൂങ്ങി മരിച്ചു

ചിതറ പഞ്ചായത്തിലെ സൊസൈറ്റി മുക്ക് സ്വദേശിയായ ശശിധരൻ (66) ആണ് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പ് തൊഴിലാളി ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ആത്മഹത്യാ കാരണം വ്യക്തമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ പഞ്ചായത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു

ചിതറ ഗ്രാമപഞ്ചായത്തും, കുടുംബ ശ്രീയും,കേരള നോളേജ് ഇക്കണോമി മിഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, മോഡൽ കരിയർ സെന്റർ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ഡിസംബർ 3 ബുധൻ രാവിലെ 10 മണിക്ക് പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി RM രജിതയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡന്റ്‌ ശ്രീ., M S മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ…

Read More

നവ കേരള സദസ്സിന്റെ ഭാഗമായി  ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി ഓഫീസ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. MS മുരളി ഉദ്ഘാടനം ചെയ്തു.

നവ കേരള സദസ്സിന്റെ ഭാഗമായി  ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി ഓഫീസ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. MS മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൻ ശ്രീമതി നജീബത്ത്,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ. അബ്ദുൽ ഹമീദ്,  സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി പി ജെസിൻ ,CPI കടയ്ക്കൽ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും സർവീസ് സഹകരണ ബാങ്ക്…

Read More

ലോൺ മറയാക്കി കോടികളുടെ തട്ടിപ്പ് ; തട്ടിപ്പിന് ഇരയായതിൽ ചിതറ സ്വദേശിനിയും

പ്രധാനമന്ത്രിയുടെ സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി  75 ലക്ഷം രൂപ ലോൺ അനുവദിച്ചു ഇത് ലഭിക്കാൻ  മാർജിൻ മണി എന്ന നിലയിൽ 25 മുതൽ 30 ലക്ഷം വരെ അക്കൗണ്ടിൽ കാണിക്കണം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് .  പൈസ അക്കൗണ്ടിൽ കാണിക്കാൻ സഹായിച്ചാൽ കടമായി നൽകിയതിന് പുറമെ അധികം പണം തിരികെ നൽകാം എന്ന് പറഞ്ഞു കോടി കണക്കിന് രൂപയാണ്  കുളത്തുപ്പുഴ സ്വദേശി രമ്യയും ഭാരതീപുരം സ്വദേശി സുമിത സുദർശനനും ചേർന്ന് തട്ടി എടുത്തത്. കുളത്തുപ്പുഴ സ്വദേശിനികൾ…

Read More
error: Content is protected !!